എടയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ കൈതാങ്ങുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട്ടിരി യൂണിറ്റിന്റെ കൈത്താങ്ങ്. കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പൂക്കാട്ടിരിയിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് പൂക്കാട്ടിരി യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വരൂപിച്ച പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ മുതലായ ഭക്ഷ്യസാധനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് KK രാജീവ് മാസ്റ്റർ, കമ്മ്യൂണിറ്റി കിച്ചൺന്റെ ചാർജ്ജുള്ള അസിസ്റ്റന്റ് സെകട്ടറി R രാജേഷ് എന്നിവർ ഏറ്റുവാങ്ങി. അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് ഷറഫുദ്ദീൻ പാലക്കൽ യൂണിറ്റ് ജനറൽ സെക്രട്ടറി അലവി മധു ക്കൽ, ഭാരവാഹികളായ സഫ് വാൻ യു.പ, അബ്ദുള്ളക്കുട്ടി തീയ്യാട്ടിൽ (ഗ്രാമ പഞ്ചായത്ത് മെമ്പർ ) തുടങ്ങിയവരും സംബന്ധിച്ചു. കമ്മ്യൂണിറ്റി കിച്ചണ്‍ ആവശ്യമായ തുടർ സഹായം ഭാരവാഹികൾ വാഗ്ദാനം ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here