HomeNewsEducationNewsസ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന യോഗ പരിശീലനത്തിന്റെ എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന യോഗ പരിശീലനത്തിന്റെ എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

edayur-yoga-2024

സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന യോഗ പരിശീലനത്തിന്റെ എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന യോഗ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ വെച്ച് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജഹഫർ പുതുക്കുടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സൻജീദ് കെ.ടി സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനുസ് , മെമ്പർ ദലീല റഹൂഫ്, പിടിഎ പ്രസിഡണ്ട് ശിഹാബ് എൻ.ടി, യോഗ ട്രെയിനർ ഷമീമ , അബ്ദുൽ ഗഫൂർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.പി മുഹമ്മദ് കുട്ടി, ഹർഷിത, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീന, ഹബീബ , വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. എൻ.പി മണികണ്ഠൻ മാസ്റ്റർ ചടങ്ങിന് നന്ദിയും അർപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!