സൗദിയിൽ മാസപ്പിറവി കണ്ടു , ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ
റിയാദ് : സൗദിയിൽ മാസപ്പിറവി കണ്ടതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെരിയ പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ റംസാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷം നടക്കുക. സൗദിയിൽ റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുക. രാവിലെ 6.30ന് മക്കയിൽ പെരുന്നാൾ നമസ്കാരം നടക്കും. ഗൾഫ് രാജ്യങ്ങളിൽ മസ്ജിദുകലിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും ഈദ് ഗാഹുകൾ സംഘടിപ്പിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here