നാറാണത്ത് ഭ്രാന്തനെ കളിമണ്ണിൽ നിർമ്മിച്ച് മൂർക്കനാട്ടെ യുവ പ്രതിഭ
രായിരനെല്ലൂർ മലയിൽനിന്ന് അമൽദാസ് ഇറങ്ങിയത് മനസ്സിലൊരു “ഭ്രാന്തു’മായാണ്. “നാറാണത്ത് ഭ്രാന്തന്റെ ശില്‌പമുണ്ടാക്കണം. 18 അടി വലിപ്പമുള്ള പ്രതിമയുടെ ചെറുരൂപം നിർമിക്കുകയുംചെയ്‌തു. അത് നാടാകെ ഏറ്റെടുത്തു. ഈ എട്ടാം ക്ലാസുകാരന്റെ പ്രതിഭയിൽ മുമ്പും വിരിഞ്ഞിട്ടുണ്ട് വിസ്‌മയരൂപങ്ങൾ. കൊളത്തൂർ മൂർക്കനാട് കല്ലുവെട്ടുകുഴിയിലെ അമൽദാസ് അനിയനും സുഹൃത്തുക്കൾക്കുമൊപ്പം 18–-നാണ് രായിരനെല്ലൂർ മല ചവിട്ടിയത്.
ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ വിജയിച്ച് ജില്ലാ മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുകയാണ് അമൽ. എടപ്പലം പിടിഎം യത്തീംഖാന സ്‌കൂൾ വിദ്യാർഥിയാണ്. ചിത്രംവരയ്‌ക്കാനും മിടുക്കനാണ്. ഗാന്ധിജി, ഗണപതി, പക്ഷികൾ, മൃഗങ്ങൾ തുടങ്ങിയ ശില്‌പങ്ങളും ഇതിനകം നിർമിച്ചു. വയലുകളിൽനിന്നാണ് ഇതിനായി മണ്ണ് ശേഖരിക്കാറ്. സിപിഐ എം കല്ലുവെട്ടുകുഴി ബ്രാഞ്ച് അംഗമായ മോഹനന്റെയും പ്രസന്നയുടെയും മകനാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here