ഇരിമ്പിളിയം പുറമണ്ണൂരിൽ കളിക്കുന്നതിനിടെ എട്ടു വയസുകാരൻ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചു
ഇരിമ്പിളിയം: കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി എട്ടു വയസുകാരൻ മരിച്ചു. ഇരിമ്പിളിയം പുറമണ്ണൂരിൽ ഇന്നലെയാണ് സംഭവം. പുറമണ്ണൂർ കണക്കത്തൊടി പലകണ്ടത്തിൽ യൂനിസിൻ്റെ മകൻ മുഹമ്മദ് ഷാദിലാ(8)ണ് മരണമടഞ്ഞത്. പുറമണ്ണൂർ മജ്ലിസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ഫൗസിയ സഹോദരങ്ങൾ: നിയ ഫാത്തിമ, നിഷാൻ.മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം പുറമണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here