HomeNewsInitiativesഅയൽവാസിയുടെ ക്രൂരതയിൽ ദുരിതമനുഭവിച്ച കഞ്ഞിപ്പുരയിലെ വൃദ്ധദമ്പതികൾക്ക് ഒടുവിൽ വൃത്തിയുള്ള നടവഴിയായി

അയൽവാസിയുടെ ക്രൂരതയിൽ ദുരിതമനുഭവിച്ച കഞ്ഞിപ്പുരയിലെ വൃദ്ധദമ്പതികൾക്ക് ഒടുവിൽ വൃത്തിയുള്ള നടവഴിയായി

road-sdpi

അയൽവാസിയുടെ ക്രൂരതയിൽ ദുരിതമനുഭവിച്ച കഞ്ഞിപ്പുരയിലെ വൃദ്ധദമ്പതികൾക്ക് ഒടുവിൽ വൃത്തിയുള്ള നടവഴിയായി

വളാഞ്ചേരി: പതിനഞ്ച് വർഷത്തോളം കാലമായി വീട്ടിലേക്കുള്ള വഴി മനപൂർവം നിഷേധിക്കപ്പെട്ട കുടുംബത്തിന് എസ്ഡിപിഐ പ്രവർതകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി വഴിയൊരുങ്ങി. കഞ്ഞിപ്പുരയിലെ 84 വയസുൾള്ള കോയകുട്ടിക്ക് തന്റെ വീട്ടിലേക്കുള്ള വഴിയാണ് കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി ഉപയോഗിക്കാൻ കഴിയാതെ വന്നത്.
road-sdpi
പതിറ്റാണ്ടുകളോളം ഉപയോഗത്തിലുണ്ടായിരുന്നതും കോയക്കുട്ടിയുടെ കുടുംബത്തിന് രേഖാമൂലം അവകാശപ്പെട്ടതുമായ നടവഴി തന്റെ അയൽവാസിയുടെ ദുർവാശി നിമിത്തം ഉപയോഗശൂന്യമാകുകയായിരുന്നു. നടവഴിയിലൂടെയുള്ള യാത്ര നിഷേധിക്കുന്നതിനായി തന്റെ വീട്ടിലെയും പുരയിടത്തിലേയും എല്ലാ തരത്തിലുള്ള മാലിന്യങ്ങളും വഴിയിലേക്ക് തുറന്ന് വിട്ടുകൊണ്ടുള്ള ക്രൂരമായ പ്രവർത്തിയാണ് ഇയാൾ ചെയ്ത് വന്നിരുന്നത്.

പ്രശ്നം തീർക്കുന്നതിനായി മഹല്ല് കമ്മിറ്റിയും വിവിധ രാഷ്ട്രീയ പാർട്ടികളും കിണഞ്ഞു ശ്രമിച്ചിട്ടും അയൽവാസി വഴങ്ങിയിരുന്നില്ല. അയാൾ അയാളുടെ ധാർഷ്ട്യം തുടരുകയായിരുന്നു.
road-sdpi
കോയകുട്ടിയുടെയും കുടുംബത്തിന്റെയും അവസ്ഥ അറിഞ്ഞ് പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവർത്തകർ മധ്യസ്ഥതയ്ക്ക് ശ്രമം നടത്തിയിരുന്നെങ്കുലും അതും നടക്കാതെ വന്നതോടെ ഇന്ന് രാവിലെ പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ജെ.സി.ബിയും പണിയായുധങ്ങളുമായി വഴി സഞ്ചാരയോഗ്യമാക്കിയത്. നിരവധി കുടുംബങ്ങളാണ് ഈ വഴിയെ ആശ്രയിച്ചു ഇവിടെ ജീവിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!