കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ മരുന്നുവാങ്ങാൻ വരിനിന്ന വയോധികൻ തളർന്നുവീണു
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ മരുന്നുവാങ്ങാൻ ഏറെനേരം വരിനിന്ന വയോധികൻ തളർന്നുവീണു. കുറ്റിപ്പുറം സ്വദേശി എഴുപതുകാരനാണ് തളർന്നുവീണത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.40-നാണ് സംഭവം. ഫാർമസിക്കു മുന്നിൽ നിരവധിപേരാണ് മരുന്നുവാങ്ങാൻ വരിനിന്നിരുന്നത്. ഇതിനിടയിലാണ് തളർന്നു വീണത്.
ഉടനെ അദ്ദേഹത്തെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി. പ്രതിദിനം ആയിരത്തിൽപ്പരം രോഗികൾ ചികിത്സയ്ക്കായി വരുന്ന താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം മിക്ക വിഭാഗങ്ങളിലും കുറവാണ്. ഫാർമസിയിൽ നിലവിൽ നാലു ജീവനക്കാരാണുള്ളത്. ഇതിൽ ഒരാൾക്ക് സ്റ്റോറിന്റെ ചുമതലയാണ്. ഒരാൾക്ക് ഉച്ചയ്ക്കുശേഷവുമാണ് ജോലി സമയം. ബാക്കിവരുന്ന രണ്ടു ജീവനക്കാരാണ് മരുന്ന് വിതരണം നടത്തേണ്ടത്.
തിങ്കളാഴ്‌ച ഇവിടെ ചികിത്സയ്ക്കായി എത്തിയത് 850-ൽപ്പരം രോഗികളാണ്. നിലവിൽ ഫാർമസി പ്രവർത്തിക്കുന്ന മുറി വേണ്ടത്ര സൗകര്യങ്ങളുള്ളതല്ല. മരുന്നുവാങ്ങാൻ നിൽക്കുന്നവർക്കും സുഖകരമായി വരിനിൽക്കാൻ സ്ഥലപരിമിതിമൂലം കഴിയുന്നില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here