വളാഞ്ചേരിയിൽ യുവ മാധ്യമപ്രവർത്തകൻ്റെ ഇ-മെയിൽ വിലാസം ഹാക്ക് ചെയ്തതായി പരാതി
വളാഞ്ചേരി: യുവ മാധ്യമപ്രവർത്തകൻ്റെ ഇ-മൈൽ അക്കൗണ്ട് ഹാക്കർമാർ തട്ടിയെടുത്തതായി പരാതി. കേരളത്തിൽ മുൻനിര വാർത്താ ചാനലിലടക്കം റിപ്പോർട്ടറായി പ്രവർത്തിച്ച് വരുന്ന വളാഞ്ചേരി സ്വദേശിയായ യുവാവാണ് തൻ്റെ ഇമെയിൽ വിലാസം ഹാക്ക് ചെയ്യപ്പെട്ടതായി കാണിച്ച് പരാതി നൽകിയിട്ടുള്ളത്. തൻ്റെ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് സംബന്ധമായ വിനിമയ വിവരങ്ങൾ, തൂടങ്ങി ജോലിയുമായി ബന്ധപ്പെട്ടതുമായ സുപ്രധാന വിവരങ്ങളടങ്ങിയ വിലാസമാണ് നഷ്ടപ്പെട്ടതെന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഇദ്ദേഹം വ്യക്തമാക്കി.
തിരിച്ചെടുക്കാനാവാത്ത വിധത്തിൽ അക്കൗണ്ട് നഷ്ടമായതായാണ് താൻ മനസ്സിലാക്കുന്നതെന്ന് ഇദ്ദേഹം വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. ജോലി സംബന്ധമായ ആശയ വിനിമയങ്ങൾ, ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാക്കർമാർ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും ഇദ്ദേഹം പങ്കുവെച്ചു. വിലാസം നഷ്ടമായതോടൊപ്പം തനിക്ക് വരുമാനം ലഭിച്ച് തുടങ്ങിയ യൂട്യൂബ് അക്കൗണ്ടും നഷ്ടമായതായി ഇദ്ദേഹം പറഞ്ഞു.
തൻ്റെ ആണ്ട്റോയ്ഡ് അധിഷ്ടിത ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നല്ലാതെ പുറമെ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ച് വന്നിരുന്ന മൂന്നാം കക്ഷി ആപ് (third part app) നിന്നാണ് തനിക്ക് വിനയായതെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞു. ജോലിയുടെ ഭാഗമായി ഉപയോഗിച്ച് വന്നിരുന്ന ഇത്തരമൊരു ആപിലെ സുരക്ഷാവീഴ്ച ഹാക്കർമാർ മുതലെടുത്തതയാണ് ഇദ്ദേഹം സംശയിക്കുന്നത്. ആണ്ട്രോയ്ഡ് ഉപഭോക്താക്കൾ സുരക്ഷ ഉറപ്പുവരുത്തി പ്ലേ സ്റ്റോറിൽ നിന്നല്ലാതെയുള്ള അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയുന്നതും ഉപയോഗിക്കുന്നതും തനിക്കുണ്ടായത് പോലുള്ള തരത്തിലുള്ള വിഷമതകൾ ക്ഷണിച്ചു വരുത്തലാകുമെന്ന് ഇദ്ദേഹം പറഞ്ഞു വക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here