സെക്രട്ടറിക്ക് നേരെ ഭീഷണിയും കൃത്യനിർവഹണം തടസ്സപ്പെടുത്തലും; പ്രതിഷേധ ധർണയുമായി വളാഞ്ചേരി നഗരസഭയിൽ ജീവനക്കാർ
വളാഞ്ചേരി: സെക്രട്ടറിക്ക് നേരെ വധഭീഷണി മുഴക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തവർക്കെതിരെ നടപടി അവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭയിലെ ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. നഗരസഭ ഓഫീസ് പരിസരത്ത് വച്ച് നടന്ന ധർണ്ണ റവന്യു ഇൻസ്പെക്ടർ ടി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ ക്ലർക്കുമാരായ ഉണ്ണികൃഷ്ണൻ, ശ്രുതി ടി.എസ്, മുഹമ്മദ് ഷഫീഖ് കെ.ടി, ശ്രീല ഇ, ബിനു തുടങ്ങിയ മറ്റ് ജീവനക്കാർ പങ്കെടുത്തു. തുടർന്ന് ജീവനക്കാർ ഒപ്പിട്ട പരാതി പോലീസിൽ കൈമാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here