HomeNewsIncidentsവീൽചെയറിൽ കഴിയുന്ന കുറ്റിപ്പുറം സ്വദേശി യുവാവിന് ‘പണി’ നൽകി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്

വീൽചെയറിൽ കഴിയുന്ന കുറ്റിപ്പുറം സ്വദേശി യുവാവിന് ‘പണി’ നൽകി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്

employment-exchange-malappuram

വീൽചെയറിൽ കഴിയുന്ന കുറ്റിപ്പുറം സ്വദേശി യുവാവിന് ‘പണി’ നൽകി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്

മലപ്പുറം: വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരനായ യുവാവിന് താൽക്കാലിക മസ്ദൂർ ജോലി നൽകി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ‘പണി’. താൽക്കാലിക ജോലി കിട്ടിയെന്ന ആശ്വാസത്തിലാണ് ഇന്നലെ രാവിലെ പതിനൊന്നോടെ കുറുമ്പത്തൂർ സ്വദേശി കുമ്പളപ്പറമ്പിൽ വീട്ടിൽ കെ.സുനിൽ ചന്ദ്രൻ, മലപ്പുറം ജല അതോറിറ്റി ഓഫിസിൽ നിയമന കൂടിക്കാഴ്ചക്ക് എത്തിയത്. ഓഫിസിലെത്തിയപ്പോഴാണ് ഈ പണി ഭിന്നശേഷിക്കാർക്ക് ചെയ്യാൻ കഴിയില്ലെന്ന് അറിഞ്ഞത്.
മോട്ടോർ പമ്പ് വൃത്തിയാക്കുന്നതടക്കമുള്ള ജോലിയാണെന്ന് ജീവനക്കാർ പറഞ്ഞു. ഇതോടെ ഏറെ പ്രതീക്ഷയോടെ എത്തിയ സുനിലിന് നിരാശനാകേണ്ടി വന്നു. ‌179 ദിവസത്തേക്കാണ് താൽക്കാലിക ജോലിയെന്നും 377 രൂപയാണ് ദിവസവേതനമെന്നുമെല്ലാം നിയമന അറിയിപ്പിലുണ്ടായിരുന്നു. അതേസമയം, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസിൽനിന്ന് ലഭിച്ച പട്ടികയിൽ സുനിൽ ചന്ദ്രന്റെ പേരും ഉൾപ്പെട്ടതിനാലാണ് മസ്ദൂർ കൂടിക്കാഴ്ചയ്ക്കു വിളിച്ചതെന്ന് ജലഅതോറിറ്റി അധികൃതർ പറഞ്ഞു.
2008ൽ അബുദാബിയിലുണ്ടായ വാഹന അപകടത്തിലാണ് സുനിൽ ചന്ദ്രന് നട്ടെല്ലിനു സാരമായി പരുക്കേറ്റതും രണ്ടു കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതും. ഇതോടെ വീൽചെയറിലായി സഞ്ചാരം. ആറുമാസം മുൻപ് കുറ്റിപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സർട്ടിഫിക്കറ്റുകൾ എല്ലാം കാണിച്ച് റജിസ്ട്രേഷൻ പുതുക്കിയതാണ്. കലക്ടർക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.‌


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!