HomeNewsMeetingവളാഞ്ചേരി നഗരസഭ സംരംഭക സഭ സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ സംരംഭക സഭ സംഘടിപ്പിച്ചു

entreprenaurship-2024-valanchery

വളാഞ്ചേരി നഗരസഭ സംരംഭക സഭ സംഘടിപ്പിച്ചു

വളാഞ്ചേരി: 2024-25 സംരംഭക വർഷം 3.0 ൻ്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും തിരൂർ താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ വളാഞ്ചേരി നഗരസഭ അബു യൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. അറുപതിലധികം പേർ പങ്കെടുത്ത പരിപാടി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുറ്റിപ്പുറം ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ ജോബിഷ് സ്വാഗതം ആശംസിച്ചു. നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ റിയാസ്, വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി എന്നിവർ ആശംസകൾ അറിയിച്ചു. തിരൂർ താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ മുഹമ്മദ്‌ ഫവാസ്, KSEB AE ബാബു,നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സലീം എന്നിവർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.എസ്ബിഐ ബാങ്ക് മാനേജർ അനിൽ കുമാർ, കേരള ഗ്രാമീണ ബാങ്ക് ബ്രാഞ്ച് മാനേജർ ആതിര എന്നിവർ ലോൺ ഇൻഷുറൻസ് ആയി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് ലോൺ സാങ്ഷൻ ലെറ്ററുകൾ ( PMEGP – 2, pmfme-1,kels-1,Ofoe-4) സർട്ടിഫിക്കറ്റുകൾ ( FSSAI -5, LSGD Licence – 2,udyam-4,kswift-2) എന്നിവയുടെ വിതരണവും നടന്നു.തുടർന്ന് കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ് ആർ.പി കൃഷ്ണകുമാർ competition law & public procurment എന്ന വിഷയത്തിൽ സംസാരിച്ചു.സംരംഭകരുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ഉപജില്ലാ വ്യവസായ ഓഫീസർ മുഹമ്മദ്‌ ഫവാസ് വിശദീകരണം നൽകി.ഇ ഡി ഇ മാരായ മുഹ്സിൻ, അഞ്ജലി, ജസീല എന്നിവർ സംരംഭകർക്കായി ഹെൽപ് ഡെസ്ക്ക് ഒരുക്കിയിരുന്നു. യോഗത്തിന് വളാഞ്ചേരി നഗരസഭ ഇ ഡി ഇ വിദ്യശ്രീ.വി നന്ദി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!