HomeNewsNRIഗ്രീൻ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനമില്ലെന്ന് അബുദാബി

ഗ്രീൻ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനമില്ലെന്ന് അബുദാബി

uae

ഗ്രീൻ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനമില്ലെന്ന് അബുദാബി

അബുദാബി : അൽ ഹുസ്ൻ ആപ്പിൽ പച്ച സ്റ്റാറ്റസ് തെളിയാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനമില്ലെന്ന് അബുദാബി. രണ്ട് ഡോസ് വാക്സിനെടുത്ത് ചുരുങ്ങിയത് 28 ദിവസം കഴിഞ്ഞവർ പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നതോടെയാണ് അൽ ഹുസ്ൻ ആപ്പിൽ പച്ച സ്റ്റാറ്റസ് തെളിയുക. തീരുമാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. സ്വദേശികളും വിദേശികളുമടക്കം ഇവിടെ എത്തുന്ന എല്ലാവർക്കും ഇത് ബാധകമാണ്.ആദ്യ ഘട്ടത്തിൽ ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റാറന്റുകൾ, കഫേകൾ, സ്പാകൾ, ജിമ്മുകൾ, വിനോദ കേന്ദ്രങ്ങൾ, കായിക കേന്ദ്രങ്ങൾ, ആരോഗ്യ ക്ലബ്ബുകൾ, സർവകലാശാലകൾ, സർക്കാർ സ്വകാര്യ സ്‌കൂളുകൾ, നഴ്സറികൾ തുടങ്ങിയ ഇടങ്ങളിൽ ഇനി മുതൽ അൽ ഹുസ്ൻ ആപ്പിലെ സ്റ്റാറ്റസ് പരിശോധിച്ചാണ് പ്രവേശനം നൽകുന്നത്. എന്നാൽ സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന ഇടങ്ങളിൽ പ്രവേശനത്തിന് തടസ്സമില്ല. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കുന്നതിൽ നിന്ന് ഇളവ് നൽകപ്പെട്ടിട്ടുള്ളവർ പിസിആർ ടെസ്റ്റിൽ നെഗറ്റീവായാൽ അൽ ഹുസ്ൻ ആപ്പിൽഗ്രീൻ സ്റ്റാറ്റസ് തെളിയും. 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പിസിആർ പരിശോധന നടത്താതെ തന്നെ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!