നാല്, ഏഴ് ക്ലാസുകളിലേക്കുള്ള തുല്യത പരീക്ഷ അവസാനിച്ചു
വളാഞ്ചേരി: കേരളസംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന നാല് , ഏഴ് തുല്യത പരീക്ഷ അവസാനിച്ചു. പരീക്ഷയുടെ ചോദ്യ പേപ്പർ വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷയുടെ അപരിചിതത്വം പ്രായമുള്ള പഠിതാക്കളിൽനിന്നും പൂർണമായി അകന്നില്ലങ്കിലും പരീക്ഷ ഫലത്തെ കുറിച്ച് എല്ലാവർക്കും ശുഭ പ്രതീക്ഷയാണ്. ആദ്യ പരീക്ഷയായ മലയാളത്തിന് മധുരം കുറവാണെങ്കിലും അവസാന പരീക്ഷയായ ഗണിതം ഉൾപ്പടെ ബാക്കിയുള്ള പരീക്ഷകൾ പൊതുവിൽ ലളിതമായിരുന്നു. എന്നാണ് പഠിതാക്കളുടെ വിലയിരുത്തൽ. പരീക്ഷയുടെ ഫലം വരുന്ന മുറക്ക് ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യഥാക്രമം ഏഴാം തരത്തിലേക്കും പത്താം തരത്തിലേക്കും തുല്യത പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും.
കുറ്റിപ്പുറം ബ്ലോക്കിൽ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം . കൂലിത്തൊഴിലാളികളും സാമൂഹ്യ പ്രവർത്തകരും, ഡ്രൈവർമാരും ഉൾപ്പടെ നാലാം തരത്തിൽ 46 പേരും ഏഴാം തരത്തിൽ 61 പേരുമാണ് കുറ്റിപ്പുറം ബ്ലോക്കിൽ പരീക്ഷ എഴുതിയത് ഇതിൽ 43 സ്ത്രീകളും 28 പുരുഷന്മാരും ആണുള്ളത് ഇതിൽ 20 ഭിന്ന ശേഷിവിഭാഗക്കാരും 19 പട്ടിക ജാതി വിഭാഗക്കാരും ഉൾപ്പെടുന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി നിസാർ ബാബു, ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ സമിതി അംഗം സുരേഷ് പൂവിട്ടു മീത്തൽ , റുഖിയ ടീച്ചർ പഞ്ചായത്ത് പ്രേരക്മാരായ കെ.പി സാജിത, കെ പി സിദ്ധീഖ്, കെ.കെ പ്രിയ, യു വസന്ത, ടി.പി സുജിത, കെ ഷമീറ ടീച്ചർ എന്നിവർ പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here