പ്രായവും പ്രാരബ്ധങ്ങളും മാറ്റിവെച്ചുകൊണ്ട് ഏഴാം തരം പരീക്ഷ എഴുതാൻ കുറ്റിപ്പുറം ബ്ലോക്കിൽ 36 പേർ
വളാഞ്ചേരി : കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഏഴാം തരം തുല്യത പരീക്ഷക്കു തുടക്കമായി . കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്ത 76 പഠിതാക്കളാണ് പരീക്ഷക്ക് എത്തിയത് . പ്രായവും പ്രാരബ്ധങ്ങളും മാറ്റിവെച്ചുകൊണ്ട് പരീക്ഷ എഴുതിയവരിൽ 62 വയസുള്ള ആതവനാട് സ്വദേശി സൈതാലികുട്ടി ഏറ്റവും പ്രായം കൂടിയ പഠിതാവും 16 വയസുള്ള പുറമണ്ണൂർ സ്വദേശി മുഹമ്മദ് അഫ്നാസ് പ്രായം കുറവുള്ള പഠിതാവുമായി. ഇതിൽ 36 പഠിതാക്കളും ശാരീരിക അവശത അനുഭവിക്കുന്നവരാണ് . വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ , വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ , വി കെ എം സ്പെഷ്യൽ സ്കൂൾ എന്നിവടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ ഉള്ളത് . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ മലയാളം പരീക്ഷയുടെ ചോദ്യ പേപ്പർ വിതരണം വിതരണം ചെയ്തു കൊണ്ട് പരീക്ഷ ആരംഭിച്ചത് ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി . സിദ്ധീഖ് , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ പി . സബാഹ് , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു , എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് പ്രേരക്മാരായ കെ പ്രിയ , യു വസന്ത , കെ പി സാജിത, ടി പി സുജിത, എം ജംഷീറ , കെ പി സിദ്ധീഖ് എന്നിവർ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here