തെരുവ് നായ്ക്കൾക്ക് ഭക്ഷണം വിളമ്പി എമർജൻസി റെസ്ക്യൂ ഫോഴ്സ് വളാഞ്ചേരി യൂണിറ്റ്
വളാഞ്ചേരി: കോവിഡ്19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തെരുവിലലയുന്ന നായ്ക്കൾക്ക് ഭക്ഷണം വിളമ്പി എമർജൻസി റെസ്ക്യൂ ഫോഴ്സ് വളാഞ്ചേരി യൂണിറ്റ്. വളാഞ്ചേരി, കാടാമ്പുഴ, കുറ്റിപ്പുറം നഗരങ്ങളിലെ വിവിധ പ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ചോറു വിളമ്പിയാണ് ഇ.ആർ.എഫ് വളാഞ്ചേരി യൂണിറ്റ് സഹജീവി സ്നേഹത്തിനു മാതൃകയായത്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ യും പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും ലോക്ഡൗൺ കാലത്ത് തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കണം എന്നു പറഞ്ഞെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഖം തിരിക്കുകയായിരുന്നു. ആ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വെറ്റിനറി അസോസിയേഷന്റെ സഹകരണത്തോടെ തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണമൊരുക്കാൻ ഇ ആർ എഫ് മുന്നിട്ടിറങ്ങിയത്. ഇ.ആർ.എഫ് വളണ്ടിയർമാരായ കുഞ്ഞുമോൻ വളാഞ്ചേരി, റഫീക്ക്, സുലൈമാൻ, അയ്യപ്പദാസ്, സുരേഷ് വലിയകുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. സമാന പ്രവൃത്തിയുമായി മറ്റ് യൂണിറ്റുകളും ജില്ലയുടെ പല ഭാഗത്തും കർമ്മനിരതരാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here