HomeNewsInaugurationഏർക്കര പാലത്തിങ്ങൽ നടപ്പാത കോൺക്രീറ്റ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു

ഏർക്കര പാലത്തിങ്ങൽ നടപ്പാത കോൺക്രീറ്റ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു

erkkara-palathingal-pathway

ഏർക്കര പാലത്തിങ്ങൽ നടപ്പാത കോൺക്രീറ്റ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു

മാറാക്കര:മാറാക്കര പഞ്ചായത്ത് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് 2020-21ൽ ഉൾപ്പെടുത്തി ഏർക്കര പാലത്തിങ്ങൽ നടപ്പാത കോൺക്രീറ്റ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്‌ഘാടനം ചെയ്തു. 300 മീറ്റർ നീളത്തിൽ ചെറിയ തുകക്ക് വലിയ ഒരു പദ്ധതിയാണ് മാറാക്കരയിലെ തൊഴിലുറപ്പ് തൊഴിലാളികൾ യാഥാർഥ്യമാക്കിയിരിക്കുന്നത് മുപ്പത് ലക്ഷം രൂപയോളം വരും മറ്റുമേഖലയിലെ ഫണ്ട് ഉപയോഗിച്ച് ഈ നടപ്പാത നിർമ്മിക്കുകയാണെങ്കിൽ എന്നാൽ വെറും ഒന്നര ലക്ഷം രൂപ മാത്രമാണ് ഇതിനായി ചിലവ് വന്നത്.
erkkara-palathingal-pathway
സമാന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ മാറാക്കരയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സാധിക്കട്ടെ എന്നും വസീമ വേളേരി പറഞ്ഞു. ചടങ്ങിൽ മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന ടീച്ചർ അധ്യക്ഷയായിരുന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ആസാദലി മാറാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, ഒ.പി കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, മൻസൂർ മാസ്റ്റർ മാറാക്കര പഞ്ചായത്ത് സെക്രട്ടറി അനിത ജെ സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. ഒ.കെ സുബൈർ സ്വാഗതവും എ.പി ജാഫറലി നന്ദിയും പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!