മഴ കനക്കുന്നു; വട്ടപ്പാറയിൽ മണ്ണിടിച്ചിലും മരങ്ങൾ വീഴുന്നതും പതിവാകുന്നു
വളാഞ്ചേരി: കാലവർഷം കനത്തതോടെ നഗരസഭാ പരിധിയിൽ പലയിടങ്ങളിലും മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീഴുന്നതും പതിവാകുന്നു. ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിലും ഇത് രൂക്ഷ പ്രശ്നമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വട്ടപ്പാറ സി.ഐ ഓഫീസിന് പിറകിലുള്ള അകേഷ്യ കാട് നിൽക്കുന്ന ഭാഗത്ത് നിന്ന് അക്യേഷ്യ മരങ്ങൾ കടപുഴകി ദേശീയപാതയിലേക്ക് വീഴുന്നത് മൂലം ഇവിടെ യാത്രക്കാർക്ക് വൻ ഭീഷണിയാണ്.
ഇന്ന് രാവിലെ ഒരു മരം റോഡിലേക്ക് കടപുഴകി വീണത് പോലീസും നാട്ടുകാരും ചേർന്ന് വെട്ടിമാറ്റിയിരുന്നു. മഴ കനത്തതോടെ വീണ്ടും രണ്ട് മരങ്ങൾ കൂടി റോഡിലേക്ക് വീണു. കൂടാതെ ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിലും രൂക്ഷമാണ്. ഇവിടെ മണ്ണിടിയുന്നത് റോഡിലേക്ക് എത്തുന്നില്ല എന്നത് ആശ്വാസമാണെങ്കിലും മണ്ണിടിയുമ്പോൾ കൂടെ മറിഞ്ഞ് വീഴുന്ന മരങ്ങളാണ് ഇവിടുത്തെ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഏറെ തിരക്കുള്ള ഈ റൂട്ടിൽ വാഹനങ്ങൾ പോകുന്നതിനിടയിൽ മരങ്ങൾ വീഴുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നതാണ് ഇവടുത്തെ പോലീസുകാരുടെയും നാട്ടുകാരുടെയും ആശങ്ക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here