താനൂര്‍ മണ്ഡലത്തില്‍ മൂന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി ഇ.ടി
പൊന്നാനി ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ താനൂര്‍ മണ്ഡലത്തില്‍ മൂന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി. രാവിലെ താനാളൂര്‍ പഞ്ചായത്തിലെ തലപ്പറമ്പില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.
താനാളൂര്‍ പഞ്ചായത്തിലെ അരീക്കാട് അബ്ദുറഹ്മാന് രണ്ടത്താണി ഉദ്ഘാടനം ചെയ്ത പ്രചരണം നേരെ തലപ്പറമ്പിലേക്ക്. ഇ.ടി മുഹമ്മദ് ബഷീര്‍ എത്തും മുമ്പേ പ്രചരണത്തിന് കൊഴുപ്പേകാന്‍ കീഴ്ശ്ശേരി പ്രഭുവിന്റെ ഓട്ടൻ തുള്ളലും പ്രദേശിക നേതാക്കളുടെ ചെറു പ്രസംഗങ്ങളും. അപ്പോഴേക്കും അലങ്കരിച്ച അനൗണ്‍സ്മെന്റ് വാഹനവുമായി യാഹൂ കോലിശ്ശേരി. പിറകില്‍ യുവാക്കളുടെ സൈക്കിള്‍ റാലി. തുടര്‍ന്ന് ഇ.ടിയുടെ വാഹനം. പ്രചരണ വാഹനം കുണ്ടുങ്ങലെത്തിയപ്പോള് കൊന്നയും കണി വെളളരിയുമായി വരവേല്‍പ്പ്. ഉച്ചയോടെ വെയിലിന്റെ ചൂടിനൊപ്പം ഉത്സവം കൊട്ടിക്കയറിയ കക്കാട്ടുക്കന്ന് ഭഗവതിക്ഷേത്ര മുറ്റത്ത് ഇ.ടി എത്തി. കൊടിവരവും കാളവരവും പൂതക്കളിയും വോട്ടർമാരേയും കണ്ട് മടക്കം.
ഉച്ചയോടെ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ഇ.ടി സമയം കണ്ടെത്തി. ഒരിക്കലും അവലംബിക്കാനാവാത്ത മാനിഫെസ്റ്റോയാണ് ബി.ജെ.പി യുടേതെന്ന് ഇ.ടി പറഞ്ഞു. ബി.ജെ.പി യുടെ മാനിഫെസ്റ്റോ മറ്റൊരു വ്യാജരേഖയാണെന്നും ബാബറി വിഷയത്തിലും ഏക സിവില്‍കോഡിന്റെ വിഷയത്തിലും തെരഞ്ഞെടുപ്പടുത്തുള്ള മലക്കം മറിച്ചിലാണെന്നും ഇ.ടി കൂട്ടി ചേര്‍ത്തു.
തുടർന്ന് താനാളൂര്‍, ഒഴൂര്‍, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഇ.ടി എത്തി. അബ്ദുറഹ്മാന് രണ്ടത്താണി, എം.റഹ്മത്തുള്ള, താനൂര്‍ മണ്ഡലം യു.ഡി.എഫ് ചെയര്മാന് ഒ.രാജന്, കണ്‍വീനര്‍ എം.പി അഷ്റഫ്, കെ.എന്‍ മുത്തുക്കോയ തങ്ങള്‍, കൃഷ്ണന് കോട്ടുമല തുടങ്ങിയവരും ഇ.ടിക്കൊപ്പമുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here