നവീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്ബഷീർ എം.പി. സന്ദർശിച്ചു
തിരൂർ : നവീകരണം പൂർത്തീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്ബഷീർ എം.പി. സന്ദർശിച്ചു. തിരൂർ ബസ്‌സ്റ്റാൻഡിനോടുചേർന്ന് റെയിൽവേസ്റ്റേഷനിലേക്ക് പ്രവേശനവും ടിക്കറ്റ് കൗണ്ടറും എന്നത് വളരെക്കാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യം നടപ്പാക്കാൻ ഇ.ടി. മുഹമ്മദ്ബഷീർ എം.പി. റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഒരുകോടി 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതികൾ പൂർത്തീകരിച്ചത്. റെയിൽവേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽനിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് മേൽപ്പാലം നീട്ടുന്നതിന് 80 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ലിഫ്റ്റ് സൗകര്യങ്ങളും ഉടൻ നടപ്പാക്കും. എം.പിക്കൊപ്പം സി. മമ്മൂട്ടി എം.എൽ.എ, ജില്ലാപഞ്ചായത്തംഗം വെട്ടം ആലിക്കോയ, കീഴേടത്തിൽ ഇബ്രാഹിം ഹാജി, എ.കെ. സൈതാലിക്കുട്ടി എന്നിവരുമുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here