പി.എം.ജി.എസ്.വൈ മൂന്നാം ഘട്ട റോഡുകള്‍ അനുവദിക്കുന്നതിൽ കേരളത്തോട് കടുത്ത അവഗണന-ഇ.ടി
പി.എം.ജി.എസ്.വൈ മൂന്നാം ഘട്ട റോഡുകള്‍ അനുവതിച്ചതില്‍ കേരളത്തോട് കടുത്ത അവഘണന കാണിച്ചുവെന്നും അതു തിരുത്താന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എം ജി എസ് വൈ യുടെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയില്‍ ആകെ അനുവദിച്ചത് 125000 കിലോമീറ്റര്‍ റോഡുകളാണ്. അതില്‍ കേരളത്തില്‍ അനുവദിച്ചതാകട്ടെ 1425 കിലോമീറ്റര്‍.
എന്ന് പത്രവാര്‍ത്തകള്‍ ഉദ്ദരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
രണ്ടാംഘട്ടിത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. അയ്യായിരം കിലോമീറ്റര്‍ റോഡുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തിനു കിട്ടിയത് 570 കിലോമീറ്റര്‍ മാത്രമാണ്. അപ്രായോഗികമായ മാര്‍ഗ്ഗ നിര്‍ദേശ തത്വങ്ങളാണ് പി എം ജി എസ് വൈ ക്ക് എടുക്കുന്നത്. അതില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു പരിഹാരം ഉണ്ടാക്കേണ്ടതാണ്.
കാര്‍ഷിക മേഖലയില്‍ വന്‍തോതിലുള്ള ഉണ്‍ര്‍വ്വും പ്രയോജനവും ലഭിച്ച പദ്ധതിയായിരുന്നു യു.പി.എ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ കൊണ്ടുവന്ന തൃശൂര്‍ പൊന്നാനി കോള്‍വികസന പദ്ധതി. 300 കോടി രൂപയുടെ ഈ പദ്ധതിയില്‍ അനുവദിച്ച 200 കോടി കഴിച്ച് ബാക്കി ഉടനെ തന്നെ റിലീസ് ചെയ്യണം. കോള്‍കൃഷി രണ്ടാം ഘട്ട പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കുകയും വേണം.
കേരളാ ഗാന്ധി എന്നറിയപ്പെടുന്ന കേളപ്പജിയുടെ നാമധേയത്തില്‍ തവനൂരില്‍ നിലകൊള്ളുന്ന കാര്‍ഷിക എന്‍ജിയറിംഗ് ടെക്‌നോളജി സ്ഥാപനം ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്താന്‍ എല്ലാം കൊണ്ടും സാധ്യതയുള്ള സ്ഥാപനമാണ്. കാര്‍ഷിക എന്‍ജിയറിംഗ്, ഫുഡ് എന്‍ജിനിയറിംഗ്, കൃഷി ഭൂമി എന്‍ജിനിയറിംഗ്, ജലസംരക്ഷണം, മണ്ണിന്റെ ഗുണമേന്മയുടെ സാങ്കേതിക പഠനം എന്നിവയെല്ലാം ബി.ടെകും എം.ടെകും ഉള്ള ഈ സ്ഥാപനം വമ്പിച്ച സാധ്യതകള്‍ ഉള്ളതാണ്. മണ്ണിന്റെ ഫലഭൂഷ്ടത, ജലസേജനത്തിന്റെ സംഭരണവും ജീവിതോഉപാധികളിൽ വൈവിധ്യ വല്‍ക്കരണം എന്നിവയും ഗ്രാമീണ സംമ്പത്തിന്റെ ഫലപ്രദമായി വിനിയോഗവും ശ്രദ്ധിക്കാത്ത യാതൊരുവിധ നീക്കങ്ങളും കാര്‍ഷിക മേഖലയില്‍ ഫലപ്രാപ്തിയില്‍ എത്തുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here