നാവാമുകുന്ദ ക്ഷേത്രത്തില്‍ ആശിര്‍വാദം ഏറ്റുവാങ്ങി ഇ.ടി
തിരൂര്‍: നിളാ തീരത്തെ പ്രശസ്തമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ഇ.ടി മുഹമ്മദ് ബഷീറിന് ഹൃദ്യമായ സ്വീകരണം. ഇന്നലെ രാവിലെ 9 മണിയോടെ ക്ഷേത്രത്തിലെത്തിയ പൊന്നാനി ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പരമേശ്വരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ക്ഷേത്രകാര്യങ്ങളും മറ്റും ചോദിച്ച് മനസ്സിലാക്കിയ ദര്‍ശനത്തിനെത്തിയ ഭക്തരോട് വോട്ട് ചോദിച്ചു. ഏവരും നിറഞ്ഞ മനസ്സോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.
ദേവസ്വം ഓഫീസും സന്ദര്‍ശിച്ചു. ഗോപകുമാര്‍ ഇളയത്,ബ്രഹ്മാനന്ദന് ഇളയത്, കേശവനുണ്ണി ഇളയത്, ഉണ്ണികൃഷ്ണന് ഇളയത്, രാധാകൃഷ്ണന്, രാജന്, പ്രകാശന് നമ്പൂതിരി അരീക്കല്‍മന, സുധീര്‍ നമ്പൂതിരി , സന്തോഷ്, മണികണ്ഠന്, രതീഷ്, വനജ, ചന്ദ്രിക, പ്രിയ, ശശികുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. യുഡിഎഫ് നേതാക്കളായ എം പി മുഹമ്മദ്കോയ, ഫൈസല്‍ എടശേരി, വി പി കുഞ്ഞാലി, കോട്ടയില്‍ അലവി, ടി പി മൊയ്തീന് ഹാജി, എസ് ബാവ ഹാജി, സിറാജ് പറമ്പില്‍, ടി കെ അലവിക്കുട്ടി, മൊയ്തീന്, ഷാജു മഠത്തില്‍,മുളക്കല്‍ മുഹമ്മദലി, കെ പി മുസ്തഫ, വി പ്രദീപ് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വെട്ടം ശാന്തി സ്പെഷ്യല്‍ സ്കൂളിലെത്തി കുട്ടികളോടൊപ്പം ഏറെ സമയം ചെലവഴിച്ചു. ആദ്യകാല കോണ്‍ഗ്രസ് നേതാക്കളായ ദാമോദരന്‍ മാസ്റ്രര്‍, നാരായണ മേനോന് എന്നിവരുടെ വസതി സന്ദര്‍ശിച്ചു. പറവണ്ണ ബീച്ചിലെത്തിയ സ്ഥാനാര്‍ഥി തൊഴിലാളികളോട് വോട്ടഭ്യര്‍ഥിച്ചു. തീരൂര് ബാര്‍ അസോസിയേഷനിലെത്തിയ സ്ഥാനാര്‍ഥിയെ അഭിഭാഷകര്‍ സ്വീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here