കോട്ടക്കൽ മണ്ഡലത്തിലെ പ്രളയ നാശ നഷ്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
വളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിലെ പ്രളയ നാശ നഷ്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മുനിസിപ്പൽ/ പഞ്ചായത്ത് അധ്യക്ഷന്മാർ, മണ്ഡലം പരിധിയിലെ ബ്ലോക്ക് മെമ്പർമാർ ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് തുടങ്ങി വിവിധ വകുപ്പുകളുടെ യോഗമാണ് ചേർന്നത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് (കാവുംപുറം) കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അധ്യക്ഷത വഹിച്ചു.
മണ്ഡലം പരിധിയിലെ മുനിസിപ്പൽ/ പഞ്ചായത്ത് തലങ്ങളിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേർന്ന് പ്രളയത്തെ തുടർന്നുണ്ടായ നാശ നഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കും. തകർന്ന വീടുകൾ, റോഡുകൾ, കൃഷിനാശങ്ങൾ, പുഴയുടെ തീരമിടിച്ചിൽ, വെള്ളം കയറിയ വീടുകൾ എന്നിവ സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് പ്രധാനമായും തയ്യാറാക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടുകൾ മണ്ഡലം തലത്തിൽ ക്രോഡീകരിച്ച് ജില്ലാ കളക്ടളുടെ കൂടി സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് മണ്ഡലം തലത്തിൽ ക്രോഡീകരിക്കുന്ന റിപ്പോർട്ട് വകുപ്പ് മന്ത്രിമാർ, കളക്ടർ,വകുപ്പ് മേധാവികൾ എന്നിവർക്ക് കൈമാറും.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ. റഹ്മാൻ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ടി. ഷംല, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി. മദുസൂദനൻ, പൊന്മള പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീൻ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ഷെമീല, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റജുല,
ബി.ഡി.ഒ കെ. അജിത എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here