പാണ്ടികശാലയിൽ വിദ്യാർഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സ്കൂൾ ബസ് ഡ്രൈവർക്ക് ക്രൂര മർദ്ധനം
പൈങ്കണ്ണൂർ: സ്കൂൾ വാഹനത്തിലെ വിദ്യാർത്ഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വാഹനത്തിലെ ഡ്രൈവർക്ക് ക്രൂര മർദ്ധനം. പാണ്ടികശാല അബൂദാബിപ്പടിയിലെ കുന്നത്ത് അബൂബക്കറിനെ കഞ്ചാവ് മാഫിയയും ക്രിമിനലുകളും ആയ ഒരു സംഘം അക്രമിച്ചതായി പരാതി. സാരമായി പരിക്കേറ്റ ഇദ്ദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച പാണ്ടികശാല പടിഞ്ഞാറെക്കര ഭാഗത്ത് വച്ച് സ്കൂൾ കുട്ടികളെ പൂവാലന്മാർ ശല്യം ചെയ്യുന്നത് അബൂബക്കർ ചോദ്യം ചെയ്തത് വാക്കേറ്റത്തിൽ കലാശിച്ചത് നാട്ടുകാർ ഇടപെട്ട് ഒഴിവാക്കിയിരുന്നു. ഇതിന് തുടർച്ചെയായാണ് കഴിഞ്ഞ ദിവസം കുട്ടികളെ ഇറക്കി വാഹനം തിരിക്കുന്നതിന്നിടെ ഒരു സംഘം തടഞ്ഞുവെച്ച് മാരകായുധങ്ങളുമായി മർദ്ദിച്ചത്. ഇവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നതായി ആശുപത്രിയിൽ ചികിത്സയിൽ കിടക്കുന്ന അബൂബക്കർ മാധ്യമങ്ങളോട് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് ബോധരഹിതനായി റോഡിൽ വീണ ഇയാളെ അതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരിക്കേറ്റ അബൂബർക്കർ എസ്.ഡി.പി.ഐ വളാഞ്ചേരി മുൻസിപ്പൽ പ്രസിഡന്റുമാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രദേശത്തെ ലഹരിമാഫിയയെ നിലക്കുനിർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും SDPI വളാഞ്ചേരി മേഖലാ പ്രസിഡന്റ് മുസ്ഥഫ കെ പി ആവശ്യപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here