എടയൂരിൽ കപ്പ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു
എടയൂര്‍: കപ്പ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. എടയൂര്‍ ചീനിച്ചോടാണ് സംഭവം. കപ്പ കൃഷിചെയ്യാന്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് കഞ്ചാവ് നട്ടുവളര്‍ത്തിയത്.
എക്സൈസ് കമീഷണറുടെ സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേലായുധന് കുന്നത്തിന്റെ നേതൃത്വത്തിലാണ് ചെടികള്‍ പിഴുതെടുത്തത്. പാട്ടത്തിനെടുത്ത വ്യക്തിക്കെതിരെ കേസെടുത്തിട്ടുണ്ട്. പാട്ടക്കാരനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അന്വേഷകസംഘം അറിയിച്ചു. ഇയാളുടെ പേര് വിവരം ലഭ്യമില്ല.രണ്ടു മീറ്റർ വീതം ഉയരമുള്ള രണ്ടു ചെടികൾ എക്സൈസ് സംഘം പറിച്ചെടുത്ത് പരിശോധന നടത്തി. പരീക്ഷണാടിസ്ഥാനത്തിൽ കഞ്ചാവുകൃഷി ചെയ്തതാണെന്നു കരുതുന്നതായി അധികൃതർ പറഞ്ഞു. ജില്ലയിൽ കഞ്ചാവു വിൽപനയും ഉപയോഗവും വർധിച്ചതായി അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.
അതിനാൽ കഞ്ചാവ് ജില്ലയിൽതന്നെ കൃഷി ചെയ്യുന്നുണ്ടോ എന്നതും അധികൃതർ അന്വേഷിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനാൽ ആ വഴിക്കും അന്വേഷണം നടത്തും. വിപണിയിൽ വില കൂടുതലുള്ള കഞ്ചാവു ചെടികളാണ് പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here