HomeNewsCrimeഇരിമ്പിളിയത്തും വളാഞ്ചേരിയില്‍ നിന്നുമായി രണ്ടുകിലോ കഞ്ചാവ് പിടികൂടി: രണ്ടു പേര്‍ പിടിയില്‍

ഇരിമ്പിളിയത്തും വളാഞ്ചേരിയില്‍ നിന്നുമായി രണ്ടുകിലോ കഞ്ചാവ് പിടികൂടി: രണ്ടു പേര്‍ പിടിയില്‍

crime

ഇരിമ്പിളിയത്തും വളാഞ്ചേരിയില്‍ നിന്നുമായി രണ്ടുകിലോ കഞ്ചാവ് പിടികൂടി: രണ്ടു പേര്‍ പിടിയില്‍

കുറ്റിപ്പുറം: എക്‌സൈസ് സംഘം രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 2385 ഗ്രാം കഞ്ചാവ് പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. പേരശ്ശനൂര്‍ കട്ടച്ചിറ വീട്ടില്‍ അഷ്‌റഫലി (36), വളാഞ്ചേരി കൊട്ടാരം തെക്കേവീട്ടില്‍ മുഹമ്മദ് ബഷീര്‍ (39) എന്നിവരാണ് അറസ്റ്റിലായത്.

മങ്കേരിയില്‍ വട്ടപ്പറമ്പ് ജലസംഭരണിയ്ക്ക് സമീപത്തുനിന്നായി രണ്ട് ബൈക്കുകളിലായിസൂക്ഷിച്ച 225 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവത്തില്‍ ഇരിമ്പിളിയം മങ്കേരി നെല്ലിക്കാപ്പറമ്പ് സന്തോഷിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.
\പേരശ്ശനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുനിന്നാണ് 1.130 കിലോഗ്രാം കഞ്ചാവുമായി അഷ്‌റഫലി പിടിയിലാകുന്നത്. വിദ്യാര്‍ഥികള്‍ക്ക് വ്യാപകമായി കഞ്ചാവ് എത്തിച്ചുനല്‍കുന്നയാളാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. ആന്ധ്രയില്‍നിന്നെത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി 500, 200 രൂപ നിരക്കില്‍ വളാഞ്ചേരി, പേരശ്ശന്നൂര്‍ ഭാഗങ്ങളില്‍ കച്ചവടം നടത്തുകയാണ് പതിവ്. പോലീസിനെ അക്രമിച്ചതടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും എക്‌സൈസ് അറിയിച്ചു.

വളാഞ്ചേരി കോട്ടപ്പുറത്തുനിന്ന് 1.030 കിലോഗ്രാം കഞ്ചാവുമായാണ് മുഹമ്മദ് ബഷീറിനെ പിടികൂടിയത്. ഇടനിലക്കാരെ ഉപയോഗിച്ചാണ് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്. ഇയാളുടെ സഹോദരനെ മൂന്നരക്കിലോ കഞ്ചാവുമായി കഴിഞ്ഞദിവസം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കഞ്ചാവ് കേസില്‍ ശിക്ഷയനുഭവിച്ച് അടുത്തിടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.ആര്‍. അനില്‍കുമാര്‍ പറഞ്ഞു. കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍, രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലതീഷ്, ഷിബു, രാജീവ്, മനോജന്‍, സാഗീഷ്, ഹംസ, സജിത്ത്, ശിവകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!