കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് : വിദഗ്ധസംഘം പരിശോധിച്ചു
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധസംഘം സ്ഥലത്ത് പരിശോധന നടത്തി. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യും മറ്റു ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. റോഡ്നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഒഴിവാക്കുന്നതിനും പ്രദേശവാസികളിൽനിന്ന് നിർദേശങ്ങൾ ആരായുന്നതിനുമാണ് വിദഗ്ധസംഘം സ്ഥലത്തെത്തിയത്. തിരുവനന്തപുരത്തുനിന്നുള്ള പി.പി. യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ പി. മണിലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തേയുള്ള രൂപകല്പന പ്രകാരം റോഡ് നിർമിക്കുമ്പോൾ അമ്പലപ്പറമ്പിലുള്ള കെ.എസ്.ഇ.ബി.യുടെ സബ്സ്റ്റേഷനും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിനും പ്രയാസമുണ്ടാക്കുമെന്ന എക്സിക്യുട്ടീവ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം പരിശോധനയ്ക്കെത്തിയത്. ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ചീഫ് എൻജിനീയറുടെ കാര്യാലയത്തിലെ പി.പി.യു. അസിസ്റ്റന്റ് ഡയറക്ടർ വി. മണിലാൽ പറഞ്ഞു.
വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, സ്ഥിരംസമിതി അധ്യക്ഷൻ മാരാത്ത് ഇബ്രാഹിം, ആതവനാട് ഗ്രാമപ്പഞ്ചായത്ത് അംഗം കെ.ടി. സലീന, പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത്, അസിസ്റ്റന്റ് എൻജിനീയർ ജോമോൻ തോമസ്, ചീഫ് എൻജിനീയറുടെ കാര്യലയത്തിലെ എം. ഹിരൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here