ഇരിമ്പിളിയം കൊടുമുടിയിൽ സ്ഫോടക വസ്തുക്കളുമായി 4 പേർ പിടിയിൽ
ഇരിമ്പിളിയം : മാരക സ്ഫോടക ശേഷിയുള്ള വസ്തുക്കൾ വാഹനത്തിൽ കടത്തിയ സംഘത്തെ പിടികൂടി വളാഞ്ചേരി പോലീസ്. പട്ടാമ്പി നടുവട്ടം സ്വദേശി സ്വാമി ദാസൻ (40). കുറ്റിപ്പുറം ചെല്ലൂർ സ്വദേശി ഷാഫി (45), എടയൂർ വടക്കുംപുറം സ്വദേശി ഉണ്ണികൃഷ്ണൻ (52), ഇരിമ്പിളിയം വലിയകുന്ന് സ്വദേശി രവി (62) എന്നിവരാണ് അറസ്റ്റിലായത്. സേഫ്റ്റി ഫ്യൂസ് 1820 മീറ്റർ, ജലാറ്റിൻ സ്റ്റിക് 1125 എണ്ണം, ഇലക്ട്രിക് ഡിറ്റനേറ്റർ 3300 എണ്ണം, ഓർഡിനറി ഡിറ്റനേറ്റർ 4000 എണ്ണം തുടങ്ങിയവ കണ്ടെടുത്തു. ക്വാറികളിൽ ഉപയോഗിക്കുന്നതിന് എത്തിച്ചവയാണ് ഇവയെന്നാണ് പ്രാഥമിക വിവരം.
വളാഞ്ചേരി എസ്.എച്.ഒ സുനിൽദാസ് യു.എചിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ബിന്ദുലാല്‍, ഗ്രേഡ് എസ്.ഐ ഹംസ , സി.പി.ഒ മാരായ ഗിരീഷ്, ദീപു, എസ്.സി.പി.ഒ ദീപക് എന്നിവരടങ്ങിയ സംഘമാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. പ്രതികളെ ഇന്ന് തിരൂര്‍ കോടതിയിൽ ഹാജരാക്കുന്നതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here