HomeNewsHealthകാടാമ്പുഴ ക്ഷേത്രപരിസരത്ത് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കാടാമ്പുഴ ക്ഷേത്രപരിസരത്ത് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

kadampuzha-eye-camp

കാടാമ്പുഴ ക്ഷേത്രപരിസരത്ത് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കാടാമ്പുഴ: പ്രമേഹരോഗമുള്ളവർക്ക് ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കേരള ആരോഗ്യവകുപ്പും കാടാമ്പുഴ ഭഗവതീദേവസ്വവും ചേർന്നാണ് ക്യാമ്പ് ഒരുക്കിയത്. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു.
kadampuzha-eye-camp
ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ എം.കെ. മനോജ് കുമാർ, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയ് കുമാർ, മാനേജർ എൻ.വി. മുരളീധരൻ, ദേവസ്വം മെഡിക്കൽ ഓഫീസർ ഡോ. സുഭാഷ് എന്നിവർ പ്രസംഗിച്ചു. തിരൂർ ജില്ലാ ആശുപത്രിയിലെ നേത്രരോഗവിദഗ്ധൻ ഡോ. അബ്ദുൽ മാലിക്കിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!