വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വളാഞ്ചേരി മുനിസിപ്പൽ ഓഫീസിന് മുമ്പിൽ നിൽപ്പസമരം സംഘടിപ്പിച്ചു
ചെറുകിട വ്യവസായ മേഖലയിലെ അയേൺ ഫാബ്രികേറ്റഡ് വർക്കുകൾ നടത്തുന്നതിന് ആവശ്യമായി വരുന്ന ഇരുമ്പ് ഉരുക്ക് ഉൽപ്പന്നങ്ങൾക്ക് ക്രമാതീതമായ വില പിടിച്ചുനിർത്താൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക, അനധികൃത ഫാബ്രിക്കേഷൻ സൈറ്റ് വർക്കുകൾ നിർത്തലാക്കുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുക, പ്രളയ സെസ് നിർത്തലാക്കുക, വൈറ്റ് കാറ്റഗറിയിൽ നിന്ന് ഗ്രീൻ കാറ്റഗറിയിലേക്ക് മാറ്റിയ പൊലുഷൻ കൺട്രോൾ ബോർഡ് തിരുമാനം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വളാഞ്ചേരി മുനിസിപ്പൽ ഓഫീസിന് മുമ്പിൽ നിൽപ്പസമരം സംഘടിപ്പിച്ചു.
സി.പിഐ.എം ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു രാമൻ എം പി എഫ്, ഗോപി കാടാമ്പുഴ,ഗോപാലൻ, മണികണ്ഠൻ സി കെ പാറ സുന്ദരൻ വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here