HomeNewsHealthവളാഞ്ചേരി പി.എച്ച്.സി യിലേക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു

വളാഞ്ചേരി പി.എച്ച്.സി യിലേക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു

face-shield-aster-mims

വളാഞ്ചേരി പി.എച്ച്.സി യിലേക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു

കോവിഡ് 19 മഹാമാരിയുടെ പശ്ചാതലത്തിൽ ജെ.സി.ഐ വളാഞ്ചേരിയുടെയും ആസ്റ്റർ മിംമ്സ് കോട്ടക്കലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏതാനും പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കുള്ള ഫേസ് ഷീൽഡ് വിതരണ പരിപാടി യുടെ ഭാഗമായാണ് വളാഞ്ചേരി പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തത്.
വളാഞ്ചേരി പ്രൈമറി ഹെൽത്ത് സെന്ററിൽ വെച്ച് നടന്ന ചടങ്ങ് ന്റെ ഉദ്ഘാടനം ഐ.എം.എ വളാഞ്ചേരി ബ്രാഞ്ച് പ്രസിണ്ടന്റ് ഡോക്ടർ എൻ മുഹമ്മദാലി നിർവ്വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ അദ്ധ്യക്ഷനായി. വളാഞ്ചേരി പി.എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ സൽവ എം.പി, അസിസ്റ്റന്റ് സർജൻ ഡോക്ടർ ഷഫീഖ് എന്നിവർ ഏറ്റുവാങ്ങി. ഡോക്ടർ ബസ്മ, സ്റ്റാഫ് നേഴ്സ് മാരായ പ്രിയ ജോസ്, ദീപ ടി, ഫാർമസിസ്റ്റ് രഞ്ജു, ലാബ് ടെക്നീഷൻ ഫൈറൂസ് തുടങ്ങിയവർ പങ്കെടുത്തു. ജെ.സി.ഐ വളാഞ്ചേരിയുടെ സാമൂഹ്യ സന്നദ്ധ സേവനങ്ങളെ ഐ.എം.എ വളാഞ്ചേരി പ്രസിണ്ടൻറ് ഡോക്ടർ എൻ.മുഹമ്മദാലി പ്രശംസിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!