കുറ്റിപ്പുറത്ത് നിന്നും മോഷണംപോയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: മോഷണംപോയ വാഹനം കണ്ടെത്താന്‍ സഹായകരമായത് ഫെയ്സ്ബുക്ക് പോസ്റ്റ്.
അതളൂര്‍ വാസുപ്പടി തൂമ്പില്‍ നിഷാദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കഴിഞ്ഞ 31ന് മോഷണംപോയത്. വീടിനുസമീപം നിര്‍ത്തിയിട്ടതായിരുന്നു വാഹനം.

വെള്ളിയാഴ്ച രാവിലെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്തുള്ള കോഫിഹൗസിന് സമീപത്തെ പാര്‍ക്കിങ് മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് കുറ്റിപ്പുറം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
Summary: A stolen Mahindra Scorpio from kuttippuram was found abandoned near Calicut University after the news circulated with photo through Facebook and whatsapp
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here