HomeNewsFeaturedഫേസ്ബുക്കില്‍ നിന്ന് ഒന്നിറങ്ങി വരാമോ? വര്‍ഗീയത അരങ്ങുവാഴുമ്പോള്‍ നമ്മുടെ ഗ്രാമീണ മനസുകളില്‍ ഇന്നും സ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു: ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ വീഡിയോ വൈറലാകുന്നു

ഫേസ്ബുക്കില്‍ നിന്ന് ഒന്നിറങ്ങി വരാമോ? വര്‍ഗീയത അരങ്ങുവാഴുമ്പോള്‍ നമ്മുടെ ഗ്രാമീണ മനസുകളില്‍ ഇന്നും സ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു: ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ വീഡിയോ വൈറലാകുന്നു

Basheer-Faizy-Deshamangalam

ഫേസ്ബുക്കില്‍ നിന്ന് ഒന്നിറങ്ങി വരാമോ? വര്‍ഗീയത അരങ്ങുവാഴുമ്പോള്‍ നമ്മുടെ ഗ്രാമീണ മനസുകളില്‍ ഇന്നും സ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു: ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ വീഡിയോ വൈറലാകുന്നു

സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത അരങ്ങുതകര്‍ക്കുമ്പോഴും നമ്മുടെ ഗ്രാമീണ മനസുകളില്‍ ഇന്നും സൗഹാര്‍ദത്തിന്റെയും പാരസ്പര്യത്തിന്റെയും നീര്‍ക്കെട്ടൊഴുകി കൊണ്ടിരിക്കുന്നുവെന്ന് കാണിക്കുന്ന പ്രമുഖ പ്രഭാഷകനും എസ്.കെ.എസ്.എസ്.എഫ് നേതാവുമായ ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ വീഡിയോ വൈറലാവുന്നു. ഗുരുവായൂരിനടുത്തെ പോര്‍ക്കളയങ്ങാട് എന്ന സ്ഥലത്തെ മതസൗഹാര്‍ദ്ദ കഥയാണ് ബഷീര്‍ ഫൈസി ദേശമംഗലം ലൈവ് വീഡിയോയിലൂടെ പറയുന്നത്. പോര്‍ക്കളയങ്ങാട് ശ്രീ അയ്യപ്പ ക്ഷേത്രവും തൊട്ടടുത്തായയുള്ള പോര്‍ക്കളയങ്ങാട് ജമാമസ്ജിദും തമ്മിലുള്ള ഐക്യമാണ് ലൈവ് വീഡിയോയില്‍ കാണിക്കുന്നത്. അഞ്ചുമീറ്റര്‍ വ്യത്യാസത്തിലുള്ള ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്‌നേഹം ഓര്‍മ്മപ്പെടുത്താനാണ് ലൈവില്‍ വന്നതെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 5 ലക്ഷത്തില്‍പരം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

ക്ഷേത്രത്തിലും പള്ളിയിലും എന്തു പരിപാടി നടന്നാല്‍ രണ്ടു മതവിശ്വാസികളും ഒരുമിച്ചാണ് പരിപാടികള്‍ നടത്തുന്നത്. ക്ഷേത്രത്തില്‍ നിന്നുള്ള അരങ്ങു കെട്ടിയിരിക്കുന്നത് തന്നെ പള്ളിയിലേക്കാണ്. ഊറൂസിന്റെ ഭാഗമായി ക്ഷേത്രത്തിലും പള്ളിയിലും ഒരേപോലെ ലൈറ്റ് ഇട്ടിട്ടുണ്ട്. ലൈറ്റ് സംവിധാനമൊരുക്കിയിരിക്കുന്നത് മഹല്ലു കമ്മറ്റിയാണ്. അതുപോലെ ക്ഷേത്രത്തില്‍ എന്തെങ്കിലും പരിപാടി വന്നാല്‍ ക്ഷേത്രത്തിന്റെ വകയായി പള്ളിയിലും ക്ഷേത്രത്തിലും ഒരേപോലെ തന്നെ ലൈറ്റിടും. പള്ളികളില്‍ നടക്കുന്ന ചടങ്ങുകളില്‍ ഹിന്ദു സഹോദരന്മാര്‍ ഉള്‍പ്പടെ വോളണ്ടിയര്‍മാരായി ചടങ്ങില്‍ ഉടനീളം പങ്കെടുക്കാറുണ്ട്. തിരിച്ചും നടക്കാറുണ്ടെന്നും പറയുന്നു. സോഷ്യല്‍മീഡിയയില്‍ വര്‍ഗീയത വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ലൈവ് വീഡിയോ ശ്രദ്ധേയമാകുന്നത്.

Watch video here:

Courtesy:evisionnews


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!