തിരൂരിൽ വ്യാജ ഡോക്ടറും സുഹൃത്തും പിടിയിൽ
തിരൂർ: ഡോക്ടർ എന്ന വ്യാജേന രജിസ്ട്രേഷൻ ഇല്ലാതെ ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. രജിസ്ട്രേഷൻ ഇല്ലാതെ ഡോക്ടർ എന്ന വ്യാജേന മരുന്നുകൾ നൽകി ചികിത്സ നടത്തിയതിന് തിരുവനന്തപുരം മടത്തറ സ്വദേശിനിയായ ഹിസാന മൻസിൽ സോഫി മോൾ(46) സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീർ(55) എന്നിവരെ തിരൂർ പോലീസ് പിടികൂടി. ചാവക്കാട് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തവെയാണ് പൂക്കയിൽ വെച്ച് തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ആളുകളെ ആകർഷിക്കുകയും ചികിത്സ നൽകുകയും ആയിരുന്നു. മൈഗ്രൈൻ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്. മുൻപും രണ്ടു കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോൾ. എസ്.ഐ മാരായ പ്രദീപ് കുമാർ, ശശി, ഹരിദാസ്, എ.എസ്.ഐ പ്രതീഷ് കുമാർ, സി.പി.ഒമാരായ അരുൺ, ദിൽജിത്ത്, രമ്യ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ തിരൂർ മജിസ്ട്രേറ്റു മുൻപാകെ ഹാജരാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here