HomeNewsCrimeവീട്ടമ്മയെ തട്ടിക്കൊണ്ടുപോയതായി പരാതി; വളാഞ്ചേരിയിൽ വ്യാജസിദ്ധന്‍ അറസ്റ്റില്‍

വീട്ടമ്മയെ തട്ടിക്കൊണ്ടുപോയതായി പരാതി; വളാഞ്ചേരിയിൽ വ്യാജസിദ്ധന്‍ അറസ്റ്റില്‍

kidnapping-a-woman

വീട്ടമ്മയെ തട്ടിക്കൊണ്ടുപോയതായി പരാതി; വളാഞ്ചേരിയിൽ വ്യാജസിദ്ധന്‍ അറസ്റ്റില്‍

വളാഞ്ചേരി: വിവാഹിതയായ വീട്ടമ്മയേയും കുട്ടികളേയും തട്ടിക്കൊണ്ടുപോയതായി ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വ്യാജസിദ്ധന്‍ അറസ്റ്റില്‍. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശിയായ വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് വെങ്ങാട് ചേരിങ്കല്‍ വീട്ടില്‍ അബ്ദുള്‍ ഹക്കീമി(40)നെ വളാഞ്ചേരി എസ്.ഐ. ബഷീര്‍ സി.ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് കൊടുവള്ളിയില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് സിദ്ധന്‍ പിടിയിലായത്. ഇയാള്‍ യുവതിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതാണെന്ന് പോലീസ് പറഞ്ഞു. അബ്ദുള്‍ഹക്കീമിനേയും യുവതിയേയും കുട്ടിയേയും കോടതിയില്‍ ഹാജരാക്കി. കോടതിനിര്‍ദേശപ്രകാരം പോലീസ് സംരക്ഷണത്തില്‍ ഇവരെ വീട്ടിലേക്ക് മടക്കി അയച്ചു.

2008-ല്‍ കുറ്റിപ്പുറത്തുനിന്ന് ഒരു യുവതിയെ തട്ടിക്കൊണ്ടുപോയതും 2012-ല്‍ മേലാറ്റൂരില്‍ മന്ത്രവാദത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതുമായി നിരവധി കേസുകള്‍ അബ്ദുള്‍ഹക്കീമിന്റെ പേരിലുണ്ടെന്ന് വളാഞ്ചേരി എസ്.ഐ. ബഷീര്‍ പറഞ്ഞു. എസ്.ഐക്കൊപ്പം പോലീസുകാരായ രാജേഷ്, അബ്ദുള്‍റഹ്മാന്‍, ദേവയാനി, മജീദ്, അനില്‍കുമാര്‍, സനല്‍കുമാര്‍, സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content highlights: fake godman kidnapping a woman vengad valanchery police arrested


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!