HomeNewsFinanceAidകോവിഡ് 19: ധനസഹായമുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു

കോവിഡ് 19: ധനസഹായമുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു

fake-fact

കോവിഡ് 19: ധനസഹായമുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു

കോട്ടക്കൽ: കോവിഡ് 19 ൻ്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകുന്നുണ്ടെന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. വിദ്യാർത്ഥി കൾ, വ്യാപാരികൾ, ദിവസ വേതന തൊഴിലാളികൾ എന്നിങ്ങനെ വിവിധ തട്ടിലുള്ളവർക്ക് ധനസഹായമുണ്ടെന്നാണ് പ്രചരിക്കുന്നത്. ഒന്നു മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ 10,000 രൂപ, ബിരുദ വിദ്യാർത്ഥികൾക്ക് 15,000, ദിവസ വേദന തൊഴിലാളികൾക്ക് 10,000 രൂപ തുടങ്ങിയവ ലഭിക്കുമെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്. അതു ലഭിക്കാൻ ഉടനെ തന്നെ അക്ഷയ കേന്ദ്രത്തിൽ ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പിയടക്കമുള്ള രേഖകളുമായി ചെന്ന് അപേക്ഷിക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഐ.ടി മിഷൻ, അക്ഷയ, സംസ്ഥാന സർക്കാർ എന്നിവയുടെ ലോഗോയടക്കം ഉപയോഗിച്ചാണ് ശബ്ദ സന്ദേശ മല്ലാത്തവ പ്രചരിക്കുന്നത്. എന്നാൽ അക്ഷയ സെൻററുകൾ വഴി ലഭ്യമാകുന്ന സേവനങ്ങളുടെ ലിസ്റ്റിൽ ഇവ ഇല്ലെന്നും, ഇത്തരം വ്യാജ പ്രചരണങ്ങളിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും ജില്ലാ അക്ഷയ പ്രൊജക്ട് മനേജർ പി.ജി ഗോകുൽ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങൾ പല ഭാഗങ്ങളിലും ജനങ്ങളും അക്ഷയ കേന്ദ്രം ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കത്തിനു വരെ വഴിയൊരുക്കിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!