ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന; സിദ്ധനും സഹായിയും കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: ആത്മീയ ചികിത്സയുടെ പേരിൽ കഞ്ചാവ് വിൽപന രണ്ടു പേർ പിടിയിൽ.വെന്നിയൂർ തെയ്യാല സ്വദേശി ചക്കാലിപറമ്പിൽ അബ്ദുൽ ജലീൽ (43), കൊണ്ടോട്ടി മനക്കടവൻ പളളിയാലിൽ മൻസൂർ അലി എന്ന മാനു (44) എന്നിവരേയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്. ആത്മീയ ചികിത്സയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു ഇവർ. ഏതാനും ദിവസം മുമ്പ് കുറ്റിപ്പുറത്ത് MES എഞ്ചിനീയറിങ് കോളേജ് പരിസരത്ത് നിന്ന് 21.5 kg കഞ്ചാവ് പിടികൂടിയിരുന്നു. കുറ്റിപ്പുറത്ത് പിടിയിലായ കഞ്ചാവ് മൊത്തക്കച്ചവടക്കാരിൽ നിന്ന് കഞ്ചാവ് വാങ്ങി ചില്ലറവിൽപന നടത്തിയവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം മൊത്തക്കച്ചവടക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നവരെക്കുറിച്ച് അന്വേഷണം നടത്തിയതിനിടെയാണ് ഇവർ പിടിയിലായത്. കൊണ്ടോട്ടിക്കാരനായ ഉസ്താദ് എന്ന് വിളിക്കുന്ന മാനുവിന്റെ “ആത്മീയ ചികിത്സ” യിൽ സഹായിയാണ് അബ്ദുൾ ജലീൽ. ഇയാൾ ഇപ്പോൾ കൊണ്ടോട്ടിയിലാണ് താമസം. അന്യസംസ്ഥാനങ്ങളിലും ആത്മീയ ചികിത്സ നടത്താറുണ്ടന്ന് ഇവർ അറിയിച്ചു. ഇവർ രണ്ടു പേരും ചികിത്സയുടെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here