അഞ്ചാമത് ചീനിച്ചോട് പ്രീമിയർ ലീഗ് (CPL) ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഫാൽക്കൺ ഹൻഡേഴ്സ് ചാമ്പ്യന്മാരായി
എടയൂർ: ചിനിച്ചോട് ന്യൂഡ്രാഗൻസ് ആർട്സ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച അഞ്ചാമത് പ്രിമിയർ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ തൗഫീഖ് ഗ്രൂപ്പ് കൊടിഞ്ഞി സ്പോൺസർ ചെയ്ത ഫാൽക്കൺ ഹൻഡേഴ്സ് ചാമ്പ്യൻന്മാരായി. കരുത്തരായ നാഷണൽ ഫൈറ്റേസിനെ തോൽപ്പിച്ചാണ് ഫാൽക്കൺ ഹൻഡേഴ്സ് രണ്ടാമതും ചാമ്പ്യമാരായത്. നേരത്തെ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹസീന ഇബ്രാഹിം ലോഗോ പ്രകാശനം ചെയ്ത ടൂർണ്ണമെന്റ് സ്ഥലം വാർഡ് മെമ്പറായ കെ കെ രാജീവ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് Kp വേലായുധൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു മെമ്പർ അയ്യൂബ് PT.എന്നിവർ സംബന്ധിച്ചു. ടൂർണ്ണമെന്റിൽ FERTECH COMPANY സ്പോൺസർ ചെയ്ത ആസ്പൻ സൂപ്പർ കിങ്സ്, ROTANA GROUP ഖത്തർ സ്പോൺസർ ചെയ്ത റൊട്ടനാ വാരിയേഴ്‌സും, NATIONAL POWER TOOLS സ്പോൺസർ ചെയ്ത നാഷണൽ ഫൈറ്റേഴ്സ്, FIT LIFE multi GYM സ്പോൺസർ ചെയ്ത ഫാൽക്കൺ ഹംണ്ടർസ്
ലീഗ് റൗണ്ടിൽ നടന്ന ആറിൽ നാലു മത്സരത്തിലും വിജയിച്ചാണ് ഫാൽക്കൺ ഹൻഡേഴ്സ് ഫൈനനിലേക്ക് പ്രവേശിച്ചത്. തന്റെ അവസാന സി CPL ടൂർണ്ണമെന്റ് കളിക്കുന്ന ഫൽക്കൻ ഹൻഡേഴ്സ് മാനേജറും കളിക്കാരനുമായ ജാഫർ തങ്ങൾക്ക് ക്യാപ്റ്റൻ സനീഷും മറ്റു ടീം അംഗങ്ങൾക്കും കിരീടം നേടികൊടുക്കാനായി ഫാൽക്കൺ ഹൻഡേഴ്സിന്റെ ഹിഹാബ് കെ യാണ് ടൂർണ്ണമെന്റിലെ താരവും മികച്ച ബാറ്റിസ്മാനും. നാഷണൽ ഫൈറ്റേസിന്റെ അമീർ ആണ് ടൂർണ്ണമെന്റിലെ മികച്ച ബൗളർ. വിജയികൾക്കുള്ള സമ്മാനദാനം സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തികൾ സമ്മാനിച്ചു. വരും വർഷങ്ങളിൽ ഗംഭീരമായി സി.പി.എൽ നടത്തുമെന്നും സി.പി.എൽ കോഡിനേഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here