HomeNewsProtestകുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്ത് അസി. സെക്രട്ടറിയെ ചിങ്ക്ളി ബസാറിലെ കുടുംബങ്ങൾ

കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്ത് അസി. സെക്രട്ടറിയെ ചിങ്ക്ളി ബസാറിലെ കുടുംബങ്ങൾ

chinkli-bazaar-kuttippuram-protest

കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്ത് അസി. സെക്രട്ടറിയെ ചിങ്ക്ളി ബസാറിലെ കുടുംബങ്ങൾ

കുറ്റിപ്പുറം : കുടിവെള്ളപദ്ധതി വഴി വെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടുന്ന സംഘം പഞ്ചായത്ത് അസി. സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട ചിങ്ക്ളി ബസാറിലെ താമസക്കാരാണ് വെള്ളിയാഴ്ച രാവിലെ 11-ന് ഉപരോധസമരം നടത്തിയത്. നേരത്തെ ഈ പ്രദേശത്തെ ജനങ്ങൾക്കു വേണ്ടി നടപ്പാക്കിയിരുന്ന ചിങ്ക്ളി ബസാർ കുടിവെള്ളപദ്ധതിയിൽ 45 കുടുംബങ്ങളാണ് ഉൾപ്പെട്ടിരുന്നത്. 2021-ൽ പദ്ധതി വിപുലീകരിച്ച് സുസ്ഥിര കുടിവെള്ള പദ്ധതിയാക്കി. പദ്ധതിക്കായി അത്താണിക്കുന്നിലെ മിച്ചഭൂമിക്കടുത്തായി വലിയ ടാങ്കും നിർമിച്ചു. ഈ പദ്ധതി വന്നതോടെ പഴയ കുടിവെള്ള പദ്ധതിയുടെ ജലവിതരണ പൈപ്പുകൾ എടുത്തു മാറ്റുകയുംചെയ്തു. പുതിയ പദ്ധതിയിൽ 64 കുടുംബങ്ങളാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ, പദ്ധതിവഴി കുടിവെള്ളം നൽകുന്നതാകട്ടെ 24 കുടുംബങ്ങൾക്കും. പുതിയ പദ്ധതിയിൽ കുടിവെള്ളം ലഭിക്കുന്നവരിൽ ഭൂരിപക്ഷവും പഴയ പദ്ധതിയിൽ ഇല്ലാത്തവരാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. മഴക്കാലത്തു പോലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്. സുസ്ഥിര പദ്ധതിവഴി കുടിവെള്ളം ലഭിക്കാത്തവരാണ് ഉപരോധസമരം നടത്തിയത്. സമരക്കാർ വിഷയം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് അസി. സെക്രട്ടറിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അസി. സെക്രട്ടറി കുടിവെള്ളപദ്ധതി കമ്മിറ്റി ഭാരവാഹികളുമായി സംസാരിക്കുകയും രണ്ടു ദിവസത്തിനുള്ളിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ വാഹനം വഴിയുള്ള കുടിവെള്ള വിതരണം ഈ പ്രദേശത്തുകാർക്ക് ഉടൻ എത്തിക്കാൻ നടപടി സ്വീകരിച്ചതായും അസി. സെക്രട്ടറി ജാബിൽ കുട്ടി സമരക്കാർക്ക് ഉറപ്പു നൽകിയതോടേയാണ് പ്രതിഷേധം അവസാനിച്ചത്. കെ.കെ. മുസ്തഫ, സെല്ലി അഷറഫ്, കെ. നസീബ്, എം.കെ. മുസ്തഫ ഫൈസൽ, പി. റാഫി, ഫാജിസ്, സജീഷ്, നസീമ, അഞ്ജു, കുറുമ്പി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!