എടയൂർ എൻ.എസ്.എസ് കരയോഗം കരേക്കാട് മേഖല കുടുംബസംഗമം സംഘടിപ്പിച്ചു
എടയൂർ: എടയൂർ എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം കരേക്കാട് നമ്പൂതിരി പടിയിൽ തിരൂർ താലൂക് യൂണിയൻ പ്രസിഡന്റ് വേണുഗോപാലൻ നായരുടെ അധ്യക്ഷതയിൽ തിരൂർ നിയോജക മണ്ഡലം എം.എൽ.എ കുറുക്കോളി മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്.മഹേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി,SSLC +2 വിജയികളെ കരയോഗം പ്രസിഡന്റ് സതീശൻ നായർ ആദരിച്ചു. ലഹരി നിർമാർജന ബോധവൽകരണ ക്ലാസ്സിന് എക്സ്സൈസ് ഓഫീസർ ഗണേഷ് കുമാർ നേതൃത്വം നൽകി.
ശിവദാസ് കരേക്കാട്, കെ. ഉണ്ണികൃഷ്ണൻ, സുരേഷ് കാടാമ്പുഴ, വനിത യൂണിയൻ കൺവീനർ വിമല കുമാരി, MSSS പ്രോഗ്രാം കോഡിനേറ്റർ സതീ ദേവി, ജ്യോതി വേണുഗോപാൽ, കൃഷ്ണ കുമാർ കാട്ടിപ്പരുത്തി, ശരത് ലാൽ, വിജയ രാഘവൻ, മുരളി മഠത്തിൽ, മണി കല്ലായി,ഹരി മൂലയിൽ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here