HomeNewsSportsറഷ്യയിൽ ലോകകപ്പ് മുന്നേറുന്നു; നാട്ടിൽ കളികമ്പം അതിരുകടക്കുന്നു

റഷ്യയിൽ ലോകകപ്പ് മുന്നേറുന്നു; നാട്ടിൽ കളികമ്പം അതിരുകടക്കുന്നു

റഷ്യയിൽ ലോകകപ്പ് മുന്നേറുന്നു; നാട്ടിൽ കളികമ്പം അതിരുകടക്കുന്നു

പെരിന്തൽമണ്ണ‌: ലോകകപ്പ്‌ രാഷ്ട്രീയമായും മതമായും കാണുന്നവരാണു മലപ്പുറത്തെ ജനറേഷൻ.
ഫുട്ബോളിനെ വെറുമൊരു കളിയായിട്ടല്ല പുതു തലമുറ കാണുന്നത്‌. അതവർക്ക്‌ ജീവവായുവിനേക്കാളും പ്രിയപെട്ടതാണു. ഒരു പതിറ്റാണ്ടിലധികമായി മലപ്പുറത്ത്‌ ഫാൻസ്‌ ആസോഷിയേഷൻ മുക്കിലും മൂലയിലും ഫ്ലക്സുകളും ബാനറുകളും ചുവരെഴുത്തുകളുമായി സജീവ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്‌. യാതൊരു പ്രതിഫലവും പ്രതിക്ഷീക്കാതെ അവർ നെഞ്ചേറ്റുന്നത്‌ ഓരൊറൊ ക്ലബ്ബുകളേയും താരങ്ങളേയുമാണു. റാലികളും സാമൂഹ്യ സേവങ്ങനങ്ങളും ചേരി തിരിഞ്ഞ്‌ നടത്തുമ്പോൾ തന്നെ പരസ്പര വൈര്യത്തിനു കൂടി ഈ ഭ്രാന്ത്‌ കാരണമാവുന്നുണ്ട്‌. അടി പിടികളും വാഗ്വാദങ്ങളും ഇടക്കിടക്ക്‌ ഇത്‌ മൂലം സംഭവിക്കാറുണ്ട്‌.
തർക്കങൾ അതിരു വിടുമ്പോൾ, പരിചയക്കാരിൽ നിന്നും അമ്പതും നൂറും പിരിവെടുത്തു ആയിരങ്ങൾ ചെലവഴിച്ച്‌ നിർമ്മിച്ച ഫ്ലക്സുകൾ കീറുകയും തോട്ടിലെറിയുകയും ചെയ്യുന്ന കാടത്തത്തിലേക്ക്‌ കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്‌.
സ്പോർട്സ്‌മാൻ സ്പിരിറ്റിൽ കാര്യങ്ങൾ ഉൾകൊള്ളാതെ പരസ്പരം യുദ്ധമുഖത്തേക്ക്‌ നീങ്ങി നാട്ടിലെ സമാധാനന്തരീക്ഷം തകർക്കുന്ന ഈ പ്രവണതകൾ മാറേണ്ടിയിരിക്കുന്നു.കളിയും കൂക്കിവിളികളും പടക്കം പൊട്ടിക്കലും മുതിർന്നവർ കൂടി ആസ്വദിക്കുമ്പോൾ തന്നെ സ്വന്തം മക്കളുടെ ഫാൻസ്‌ ഭ്രാന്ത്‌ അവരുടെ മാനസിക പിരിമുറുക്കം ഏറ്റുന്നുമുണ്ട്‌. കളി കാണാൻ രാത്രി ക്ലബ്ബിലേക്കും മറ്റും പോകുന്ന മക്കൾ തിരിച്ചെത്തുന്നത്‌ വരെ അവർക്ക്‌ സമാധാനമായി ഉറങ്ങാനാവുന്നില്ലന്ന് പരാതി പറയുന്നു.
Courtesy: pmna news


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!