വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു
വളാഞ്ചേരി : ഹയർസെക്കൻഡറി സ്‌കൂൾ, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽനിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും മുൻ മാനേജർ സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ അനുസ്‌മരണവും സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് സലാം കവറൊടി അധ്യക്ഷനായി. മാനേജ്‌മെന്റ് സെക്രട്ടറി പി. സുരേഷ് അനുസ്‌മരണം നടത്തി. മാനേജർ വി. ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപിക സി.ആർ. ശ്രീജ, സുരേഷ് പൂവാട്ടുമീത്തൽ, പി. ഉണ്ണികൃഷ്ണൻ, പി.ജി. ജ്യോതീകൃഷ്ണൻ, എം. ലീല, നസീർ തിരൂർക്കാട്, കെ. പ്രേംരാജ് എന്നിവർ സംസാരിച്ചു. വിരമിക്കുന്നവർക്ക് ഉപഹാരങ്ങളും നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here