സർവീസിൽ നിന്ന് വിരമിക്കുന്ന ഡോ. വിജിത് വിജയ് ശങ്കറിന് യാത്രയയപ്പ് നൽകി
തവനൂർ : തൃക്കണാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ സിവിൽ സർജൻ ഡോ. വിജിത് വിജയ് ശങ്കറിന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. തവനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവുഹാജി, വി.ആർ. മോഹനൻ നായർ, കെ.പി. വേണു, പി. ജ്യോതി, ടി.പി. ഹബീബ് റഹ്‌മാൻ, ബി.ജി. ശ്രീജിത്ത്, ലിഷ മോഹൻ, എൻ.വി. ഫിറോസ്, ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here