ജഡ്ജീവന്‍ റാം അഭിനവ് കിസാന്‍ പുരസ്‌കാരം കുറുവ സ്വദേശി മുഹമ്മദ് അമീര്‍ ബാബുവിന്
മലപ്പുറം: ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ കര്‍ഷകരുടെ നൂതന ആശയങ്ങള്‍ക്കും സാങ്കേതിക മികവിനും നല്‍കുന്ന ജഡ്ജീവന്‍ റാം അഭിനവ് കിസാന്‍ പുരസ്‌കാരത്തിന് ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം നാമനിര്‍ദ്ദേശം ചെയ്ത കുറുവാ പഞ്ചായത്ത് സ്വദേശി കെ.മുഹമ്മദ് അമീര്‍ ബാബു അര്‍ഹനായി. ദേശീയതലത്തില്‍ നിര്‍ദേശിക്കപ്പെട്ട നൂറോളം കര്‍ഷകരില്‍ നിന്നാണ് അമീര്‍ ബാബു പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ കാര്‍ഷിക കൗണ്‍സിലിന്റെ 94-ാംമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here