പ്രളയത്തിൽ മിച്ചംകിട്ടിയ താറാവുകളെ ഒന്നാം നിലയിൽ പാർപ്പിച്ച് വളാഞ്ചേരിയിലെ താറാവ് കർഷകൻ
വളാഞ്ചേരി: കനത്ത മയഴിൽ വളാഞ്ചേരി കൊട്ടാരത്ത് പാടവും തോടും ഒന്നായപ്പോൾ ലിന്റോക്ക് നഷ്ടപെട്ടത് എണ്ണൂറോളം താറാവുകളെ. വില്പനക്കായി ആയിരത്തഞ്ഞൂറ് താറാവുകളുമായാണ് ചാലക്കുടി സ്വദേശി ലിന്റോയും തൊഴിലാളികളും. ഒരുമാസത്തോളമായി വളാഞ്ചേരി കൊട്ടാരത്ത് കാർത്തിക തിയറ്ററിന് എതിർവശത്തുള്ള കെട്ടിടത്തിന് പിറകിലെ ഭൂമിയിൽ ആയിരുന്നു. ചെളി നിറഞ്ഞ ഇവിടം താറാവുകൾക്ക് തീറ്റയെടുക്കാൻ സഹായകവുമായിരുന്നു.
എന്നാൽ, വെള്ളിയാഴ്ച പുലർച്ചെ സമീപത്തെ തോട്ടിലെ വെള്ളം ഉയരുകയും നിറഞ്ഞ് കവിഞ്ഞ് താറാവുകൾ നിന്നിരുന്ന ഭാഗത്തേക്കും പരന്ന് ഒഴുകാൻ തുടങ്ങിയത്. പരിസവാസികൾ പറഞ്ഞ് മാറ്റാൻ ആരംഭിച്ചപ്പോഴേക്കും വെള്ളം പെട്ടെന്ന് ഉയർന്ന് താറാവുകൾ ഒലിച്ച് പോകാൻ ആരംഭിച്ചു. ഇതോടെ സമീപത്തെ കെട്ടിടത്തിന്റെ ഉപയോഗശൂന്യമായ ഒന്നാം നിലയിൽ ഇവയെ പാർപ്പിക്കുകയായിരുന്നു.
ആകെ ഉണ്ടായിരുന്ന 1500 എണ്ണത്തിൽ ഇപ്പോൾ ഇരുന്നൂറിൽ താഴെ മാത്രമേ മിച്ചം വന്നുള്ളു എന്ന് ലിന്റോ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. ലക്ഷകണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട് ചില താറാവുകൾ എം.ഇ.എസ് കെ.വി.എം കോളേജിന് സമീപത്തെ തുരുത്തിൽ കഴിയുന്നുമുണ്ട്. ഇവയെ രക്ഷപ്പെടുത്തി കൊണ്ടുവരാൻ വെള്ളം താഴുന്നത് വരെ കാത്തിരിക്കുകയാണ് ഇദ്ദേഹവും കൂടെയുള്ളവരും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here