നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ കർഷക ചന്ത സംഘടിപ്പിച്ചു
വളാഞ്ചേരി :കാർഷിക വികസന ക്ഷേമ വകുപ്പിന്റെയും വളാഞ്ചേരി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ചന്ത സംഘടിപ്പിച്ചു. ഓണത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച കർഷക ചന്ത നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ലാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ രമേഷ് സ്വാഗതം പറഞ്ഞു. കർഷകരിൽ നിന്നും ഹോർട്ടി കോർപ്പിൽ നിന്നും സംഭരിച്ച പച്ചക്കറികൾ മാർക്കറ്റ് വിലയേക്കാൾ 30% വരെ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതും. കർഷകരിൽ നിന്നും 10% അധിക നിരക്കിൽ ഉൽപാദിപ്പിച്ച പച്ചക്കറികൾ ചന്തയിൽ വാങ്ങുന്നതു മാണ്.വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി കാലിദ്,കൗൺസിലർ മാരായ ഇ പി അച്ചുതൻ, സദാനന്ദൻ കോട്ടീരി,ബദരിയ മുനീർ,നൗഷാദ് നാലകത്ത് ,സാജിദ ടീച്ചർ കാർഷിക സമിതി അംഗങ്ങളായ ടി.എൻ രാജഗോപാലൻ, കപ്പുരത്ത് ബീരാൻ , കാദർ കണ്ടനാടൻ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു….
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here