HomeNewsPoliticsകർഷക ബില്ല്; കുറ്റിപ്പുറത്ത് കാർഷിക ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ചൊരു വേറിട്ട പ്രതിഷേധം നടത്തി കിസാൻ കോൺഗ്രസ്

കർഷക ബില്ല്; കുറ്റിപ്പുറത്ത് കാർഷിക ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ചൊരു വേറിട്ട പ്രതിഷേധം നടത്തി കിസാൻ കോൺഗ്രസ്

കർഷക ബില്ല്; കുറ്റിപ്പുറത്ത് കാർഷിക ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ചൊരു വേറിട്ട പ്രതിഷേധം നടത്തി കിസാൻ കോൺഗ്രസ്

കുറ്റിപ്പുറം: കർഷകനേയും കർഷകന്റെ വിയർപ്പിനേയും കുത്തക മുതലാളിത്തത്തിനു കരിഞ്ചന്തക്ക് വിൽപ്പന നടത്താൻ വേണ്ടിയാണ് പാർലമെന്റിൽ കർഷക ബില്ല് അവതരിപ്പിച്ചതെന്നാരോപിച്ച് കുറ്റിപ്പുറം മണ്ഡലം കിസാൻ കോൺഗ്രസ്സ് കേന്ദ്ര സർക്കാർ ഓഫീസായ കുറ്റിപ്പുറം പോസ്റ്റ് ഓഫീസിനുമുമ്പിൽ കാർഷിക ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച് പ്രതിഷേധിച്ചു. നാളികേരം, അടക്ക, നെല്ല്, സവാള, തക്കാളി, പച്ചക്കറികൾ എന്നിവ പ്രതീകാത്മകമായി സമർപ്പിച്ചായിരുന്നു സമരം. ടി.പി ബാവനുവിന്റെ അദ്ധ്യക്ഷതയിൽ കിസാൻ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.ടി സിദ്ദീഖ് ഉൽഘാടനം നിർവ്വഹിച്ചു. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ മോഡി സർക്കാർ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്തുകയാണ് കാർഷിക ബില്ലിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അദ്യേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാക്കളായ എം.വി ബാവ ഹാജി, കെ.പി അസീസ്, ടി.വി അബ്ദുള്ളകുട്ടി, ടി.കെ സക്കീർ, ബെന്നി തോമസ്, ബാലഭാസ്ക്കരൻ മാസ്റ്റർ, സി മൊയ്തീൻ കുട്ടി, ദിനേശ് കൊല്ലോത്ത്, ഇ ഷംസുദ്ദീൻ, ഭാസ്ക്കരൻ കുറ്റിപ്പുറം, എം.എ റഹിമാൻ, ശ്രിനിവാസ് പൊറ്റമ്മൽ, എം.പി സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!