HomeNewsAgricultureവളാഞ്ചേരി കൃഷിഭവനിൽ കർഷകചന്ത ആരംഭിച്ചു

വളാഞ്ചേരി കൃഷിഭവനിൽ കർഷകചന്ത ആരംഭിച്ചു

farmers mart 2024 valanchery

വളാഞ്ചേരി കൃഷിഭവനിൽ കർഷകചന്ത ആരംഭിച്ചു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ കൃഷിഭവനിൽ കർഷകചന്ത ആരംഭിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഓണകാലത്തെ കമ്പോള വിലയെ നിയന്ത്രിക്കുന്നതിനും കർഷകർക്ക് അവരുൽപാദിപ്പിക്കുന്ന സാധനങ്ങൾക്ക് മാന്യമായ വില നൽകി കർഷകരെ സംരക്ഷിക്കുകയും ചെയ്യുന്നതിനുമായാണ് കൃഷിഭവനിൽ ചന്ത ആരംഭിച്ചിട്ടുള്ളത്.സെപ്തംബർ 11 മുതൽ 14 വരെ കർഷക ചന്ത ഉണ്ടായിരിക്കും.വിപണി വിലയേക്കാൾ 30 % വരെ വില കുറവിൽ പച്ചകറികൾ ലഭ്യമാക്കുന്നതിനും കർഷകർ ഉൽപാദിപ്പിച്ച പഴം,പച്ചക്കറികൾ 10% അധിക വില നൽകി സംഭരിക്കുന്നതായും കൃഷി ഓഫീസർ അറിയിച്ചു.20 ഓളം പച്ചക്കറി വിഭവങ്ങൾ കാർഷിക ചന്തയിൽ ലഭ്യമാണ്.കൃഷിഓഫീസർ ഫസീല സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ഷൈലേഷ്,ഡെപ്യൂറ്റി ഡയറക്ടർ ബീന,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ശൈലജ,സുബിതരാജൻ,എൻ.നൂർജഹാൻ,തസ്ലീമ നദീർ,താഹിറ ഇസ്മായിൽ,ഷാഹിന റസാഖ്,കെ.പി അബ്ബാസ്,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,റസീന മാലിക്ക്,ഉമ്മുഹബീബ,പി.പി ഷൈലജ,എ.ഡി.സി മുസ്തഫ മൂർക്കത്ത്,വി.ടി മുസ്തഫ,അസീസ്,കാദർ കണ്ഡനാടൻ,പാടശേഖ സമിതി അംഗം രാജഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.അസിസ്റ്റന്റ്‌ കൃഷി ഓഫീസർ രമേഷ് നന്ദി പറഞ്ഞു.കൂടാതെ പോഷക സമൃദ്ധി ഉദ്യാനം പദ്ധതി പ്രകാരമുള്ള പോഷകതോട്ടത്തിനുള്ള ഉത്പാദനോപാദികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!