കർഷക സഭ സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കർഷക സഭ സംഘടിപ്പിച്ചു.കാട്ടിപ്പരുത്തി കറ്റട്ടിക്കുളത്ത് വെച്ച് നടന്ന കർഷക സഭ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കാർഷിക മേഖലക്ക് സഹായകരമാകുന്ന നിരവധി നിർദേഷങ്ങൾ കർഷക സഭയിൽ കർഷകർ അവതരിപ്പിക്കുകയും ചർച്ചചെയ്യുകയും ചെയ്തു.കഴിഞ്ഞ വാർഷിക പദ്ധതികളിൽ ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയുട്ടുള്ളത് കാർഷിക മേഖലയ്ക്ക് വേണ്ടിയാണ് എന്നും തുടർന്നും കാർഷിക മേഖയുടെ പുരോഗതിക്കായി വേണ്ട സഹായങ്ങൾ ചെയ്യാൻ നഗരസഭ തയ്യാറാണെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ ഷാഹിന റസാഖ്,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,ഷൈലജ പിലാക്കോളിൽ പറമ്പിൽ,എ.ഡി.സി മെമ്പർ ഷംസുദ്ധീൻ പറക്കൽ,പാടശേഖര പമിതി അംഗങ്ങളായ ടി.എം രാജഗോപാൽ,മാനുപാലക്കൽ,കൃഷി ഭവൻ ഓഫീസ് ജീവനക്കാരൻ ഇബ്രാഹിം മൻസൂർ എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here