പൗരത്വ നിയമ ഭേദഗെതിക്കെതിരെ വളാഞ്ചേരി നഗരസഭാംഗം നടത്തി വന്ന നിരാഹാരം അവസാനിപ്പിച്ചു
വളാഞ്ചേരി: പൗരത്വ നിയമഭേദഗെതിക്കെതിരെ വളാഞ്ചേരി നഗരസഭാ കൗണ്‍സിലറും,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ചേരിയില്‍ രാമകൃഷ്ണന്‍ ഏകദിന ഉപവാസ സമരം നടത്തിയത്.ചൊവ്വാഴ്ച്ച രാവിലെ 10 മണിക്കാണ് ടൗണില്‍ ദേശീയപാതയോരത്ത് സമരം ആരംഭിച്ചത്.അഡ്വ.പി.എ പൗരനാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്.തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടീ നേതാക്കളും,സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും സമരം അനിഷ്ടിക്കുന്ന രാമകൃഷ്ണന് ഹാരാപ്പണം നടത്തുകയും,അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയും,പാട്ട് പാടുകയും കവിത ആലാപിക്കുകയും ചെയ്തു.വിവിധ സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തി.ജനപങ്കാളിത്തം കൊണ്ട് ഉപവാസ സമരം ഏറെ ശ്രദ്ധ നേടി.ബുധനാഴ്ച്ച രാവിലെ മുതല്‍ തന്നെ വിവിധ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സമരപ്പന്തലില്‍ അത്തിയിരുന്നു.10 മണിയോടെ പ്രെഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഇളനീര്‍ നല്‍കി കൊണ്ട് സമരം അവസാനിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here