HomeNewsPublic Issueപൈപ്പ് നന്നാക്കിയില്ല: കൊട്ടാരത്ത് കുടിവെള്ളം പാഴാകുന്നു

പൈപ്പ് നന്നാക്കിയില്ല: കൊട്ടാരത്ത് കുടിവെള്ളം പാഴാകുന്നു

പൈപ്പ് നന്നാക്കിയില്ല: കൊട്ടാരത്ത് കുടിവെള്ളം പാഴാകുന്നു

വളാഞ്ചേരി: ഒരാഴ്ചയിലേറെയായി പൊട്ടിയ പൈപ്പ്  നന്നാക്കാത്തതിനാൽ കുടിവെള്ളം പാഴാകുന്നതായി പരാതി. വളാഞ്ചേരി മുനിസിപ്പാലിറ്റിയില കൊട്ടാരം ട്രെയിനിങ് സ്‌കൂള്‍ റോഡിലുള്ള കൊട്ടാരം കുടിവെള്ളപദ്ധതിയുടെ വെള്ളമാണ് പാഴായിപ്പോകുന്നത്. വെള്ളം കൊണ്ടുപോകുന്ന വലിയ പൈപ്പ് പൊട്ടിയതാണ് കാരണം. വെള്ളം പമ്പുചെയ്യുമ്പോള്‍ പൊട്ടിയ കുഴലിലൂടെ റോഡിലേക്ക് ശക്തമായി വെള്ളം ഒഴുകുകയാണ്. ഇതുമൂലം ഗുണഭോക്താക്കള്‍ക്ക് വെള്ളം ലഭിക്കുന്നില്ലെന്നുമാത്രമല്ല, റോഡുവഴിയുള്ള യാത്രയും ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രദേശവാസികള്‍ അധികൃതരെ വിവരമറിയിച്ചിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. ട്രെയിനിങ് സ്‌കൂളിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാലാംക്‌ളാസ് വരെയുള്ള കൊട്ടാരം മോഡല്‍ എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ ഇതുമൂലം എല്ലാദിവസവും നനഞ്ഞൊലിച്ചാണ് ക്‌ളാസിലെത്തുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

 

Summary: The residents and pedestrians in the Kottaram area of the Valanchery Muncipality are troubled due to the lack of attention by the authorities  to the faulty fresh water pipe


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!